മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രഥമ വീക്ഷണത്തിൽ വിധിക്കപ്പെടാവുന്നതല്ല.
*******************
തോൽക്കേണ്ട സമയത്ത് തോറ്റില്ലെങ്കിൽ ജയിക്കേണ്ട സമയത്ത് ജയിക്കാനാവില്ല. തോൽവി താൽക്കാലികമായി ദുഃഖം നൽകുമെങ്കിലും നിരാശരാകാത്തവർക്ക് അത് വിജയത്തിലേയ്ക്കുള്ള ചുവടുവെയ്പായി മാറും. ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോഴും കിട്ടിയത് കൈവിടുമ്പോഴും മറ്റെന്തോ നന്മ പിന്നാലെയുണ്ടെന്ന് കരുതുക. പ്രവർത്തന നിഷ്ഠ ഇല്ലാതെ മാറിമാറി പ്രവർത്തിക്കുന്നവൻ ഒന്നിലും വിജയ്ക്കില്ല. ഒഴുക്കില്ലാത്തിടത്തു കിടന്ന് പായൽ പിടിക്കുന്നതിലും നന്നല്ലേ ഒഴുകി നടന്ന് മിനുസ്സമാർജ്ജിക്കുന്നത്.