മനസ്സിന്റെ താളം തെറ്റും.ബുദ്ധിശൂന്യവും വികലവുമായ ചിന്തകൾ മനുഷ്യനെ ഭ്രാന്തിലേക്ക് നയിക്കുന്നു


മമത ദുഃഖമേ തരൂ. മറക്കേണ്ടത്‌ മറക്കണം. ഓർക്കേണ്ടതേ ഒർക്കാവു. പൊറുക്കേണ്ടത് പൊറുക്കണം. ഇത് മനസ്സിന്റെ ആരോഗ്യ ലക്ഷണമാണ്. മറിച്ചായാൽ രോഗലക്ഷണവും. അപ്പോൾ മനസ്സിന്റെ താളം തെറ്റും.ബുദ്ധിശൂന്യവും വികലവുമായ ചിന്തകൾ മനുഷ്യനെ ഭ്രാന്തിലേക്ക് നയിക്കുന്നു.സ്വന്തം വിവേകക്കുറവാണ് ഈ അനർത്ഥത്തിന് കാരണം. 


ജീവിക്കാൻ ധനം ആവശ്യമാണ്‌ എന്നുവെച്ച് ജീവിതലക്ഷ്യം ധനസമ്പാദനം മാത്രമല്ല. പഞ്ചേന്ദ്രിയവേദ്യമായ സുഖമേ ധനം കൊണ്ട് നേടാൻ കഴിയൂ. അരനാഴിക നീണ്ടുനിൽക്കുന്ന സുഖം. ആധുനിക മനുഷ്യന്റെ ഗുരു തെനീച്ചയാണ്. താൻ സമ്പാദിച്ചുവെച്ച തേൻ തന്നെ തന്റെ അന്തകനായി തീരുന്നു. തേനെടുക്കാനാണ് ആളുകൾ തേനീച്ചക്കൂട് നശിപ്പിക്കുന്നത്...ക്രമത്തിൽ തേനീച്ചയേയും. ധനസമ്പാദനതൃഷ്ണയും ആദംബരജീവിതഭ്രമവും മനുഷ്യനെ അനർത്ഥത്തിൽ കൊണ്ടുചെന്ന് ചാടിക്കുന്നു.

'ആശാ ഹി പരമം ദുഃഖം വൈരാഗ്യം പരമം സുഖം' . ആഗ്രഹങ്ങൾ പെരുകിവരും തോരും മനസ്സിന് ദുഃഖം കൂടിവരും. ആഗ്രങ്ങൾ കുറയും തോറും സുഖം കൂടിവരും. ആഗ്രഹങ്ങൾ സാധിക്കുമ്പോൾ കിട്ടുന്ന സുഖത്തേക്കാൾ വലുതായിരിക്കും ആഗ്രഹങ്ങൾ ഇല്ലാതിരുന്നാൽ കിട്ടുന്ന സുഖം എന്ന് മനസ്സിലാക്കുക. - "സത്സംഗം"