*നിഷ്കളങ്കതയാണ് സംതൃപ്തിയുടെ അടിത്തറ. അസൂയ മനസ്സിനെ കലുഷിതമാക്കും.സംതൃപ്തി നഷ്ടമാവുകയും ചെയ്യും. യോജിപ്പിലും സ്നേഹത്തിലും പരസ്പര സഹായത്തിലുമാണ് മന:ശാന്തിയും മന:സുഖവും നിലകൊള്ളുന്നത്. വ്യക്തിത്വ വികാസത്തിന്റെ അഭാവം അസൂയ വളർത്തുന്നു. അസൂയ ഹീനമായ വികാരമാണ്. അത് നമ്മെ അക്രമത്തിലേക്ക് നയിക്കും. ഭേദമാകാത്ത വ്രണമാണ് അസൂയ. അത് തുടക്കം മുതലേ നീറിക്കൊണ്ടിരിക്കും. അസ്വസ്ഥതയും മന:പ്രയാസവുമാണ് അത് നമുക്കു നൽകുന്ന സമ്മാനങ്ങൾ.
**മനുഷ്യന് ചീത്ത കർമ്മങ്ങൾ ചെയ്യുന്നതിൽ ഖേദം ഇല്ല. അത് വെളിവാകുന്നതിലെ ഖേദമുള്ളു. മനസ്സിലുണ്ടാകുന്ന നല്ലതും കെട്ടതുമായ എല്ലാ വിചാരങ്ങളുടെയും ഫലം അവൻ അനുഭവിക്കേണ്ടിവരും. തൃഷ്ണ വിശാലമായവനാണ് ദരിദ്രൻ. എത്രകൂടി കിട്ടിയാൽ തൃപ്തിയാകും എന്നതിനെ ആശ്രയിച്ചാണ് ദാരിദ്ര്യം സ്ഥിതി ചെയ്യുന്നത്.
***അറിയിപ്പുകളെ അറിവുകളാക്കി മാറ്റി ജീവിതത്തെ നല്ലതാക്കി തീർക്കുക. - "സത്സംഗം"