ആർക്കും ആരേയും നന്നാക്കാൻ കഴിയില്ല. ആർക്കും ആരേയും ചീത്തയാക്കാനും കഴിയില്ല. ബാഹ്യപ്രേരണയേക്കാൾ വലുതാണ് നിങ്ങൾ സ്വയം അതിനു തയ്യാറായിരുന്നു എന്ന കാര്യം. വിരലുകൾ കൊണ്ട് ഞെരടുമ്പോൾ മാമ്പൂമൊട്ട് വിടരുന്നത് വിരലിന്റെ മിടുക്കുക്കൊണ്ടൊന്നുമല്ല. വിടരാനുള്ള ത്വര മാമ്പൂമൊട്ടിൽ അത്ര കലശലായിരുന്നു. ഒരു നല്ല കാറ്റ് അടിച്ചാലും മാമ്പൂമൊട്ട് വിടർന്നേനെ !