*അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ജീവിക്കാൻ പഠിച്ചത്. പറഞ്ഞിട്ടെന്താ, പഠിച്ചുവന്നപ്പോഴേക്കും ജീവിതം കഴിയാറായി എന്നുമാത്രം.........ശരിയല്ലേ???
**ജീവിതം ജീവിക്കുകയല്ല; ജീവിക്കപ്പെടുകയാണ് .
***ഒരാളെ നിശ്ശബ്ധനാക്കി എന്നുവെച്ച്, നിങ്ങൾ അയാളിൽ മാറ്റം വരുത്തി എന്ന് ധരിക്കരുത്.
****ഒരാൾ ഉറങ്ങിയിട്ടില്ല എന്നതുകൊണ്ട് അയാൾ ഉണർന്നിരിക്കുകയാണെന്ന് അർത്ഥമാക്കേണ്ടതില്ല .
*****നൂറ് മുറികളുള്ള വലിയ ഭവനം നിങ്ങൾക്ക് ഉണ്ടായിരിക്കാം. പക്ഷേ രാത്രി ഉറങ്ങാൻ നിങ്ങൾക്ക് ഒരു മുറിയിൽ എട്ടടി സ്ഥലം മാത്രം മതി.
******യുക്തി എക്കാലതുമുണ്ടായിരുന്നു. എന്നാൽ അത് യുക്തിസഹമായ രീതിയിൽ ആയിരുന്നിലെന്നു മാത്രം. - "സത്സംഗം"