ഭാഗവതം എന്നത് ഒരു മനോഭാവമാണ്. ഏതിനെയും ഉൾക്കൊള്ളാൻ സന്നദ്ധമായൊരു മനോഭാവം. ഭാഗവതമായ മനസ്സിന് ഒന്നും അന്യമല്ല. ഏതു അപരിചിതമായ ആശയത്തേയും അത് ഉൾക്കൊള്ളും. ശ്രുതി, യുക്തി, അനുഭവം അനുഭവം എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് അത് പരിശോധിക്കും.തള്ളേണ്ടത് തള്ളും; കൊള്ളേണ്ടത് കൊള്ളും. ഭാഗവത മനസ്സ് ഇല്ലാത്തവർക്ക് അപരിചിതമോ, നൂതനമോ ആയ ആശയം ഉൾക്കൊള്ളാൻ പ്രയാസമാകും. ഭാഗവതം എന്ന ഗ്രന്ഥം വായിച്ചതുകൊണ്ട് മാത്രം ഭാഗവത'മനസ്സ്'ഉണ്ടാവുകയില്ല.
ഭഗവാൻ ഏകൻ .... ബാക്കിയെല്ലാം മായ.