ശമാദി ഷഡ്കസമ്പത്തി ലഭിച്ച് ബോധവാനയിത്തീർന്നാൽ പിന്നെ ഒരു ഗുരുവിനെ ലഭിക്കണം. സച്ചിദാനന്ദസ്വരൂപിയാണ് ഗുരു. സദ്ഗുരുവിന്റെ കാരുണ്യം കൊണ്ട് വസ്തുവേന്തെന്ന് കേട്ട് ബോധിച്ചാൽ അപ്പോൾ മനസ്സിൽ ആത്മജ്ഞാനമുണ്ടാകും. അതായത്, സദ്ഗുരു ശിഷ്യന് മന്ത്രോപദേശം നൽകും. അതോടെ വസ്തുബോധവും ആത്മജ്ഞാനവും ഉണ്ടാകുമെന്ന് സാരം.അപ്പോൾ ചിന്തയിൽ വിവേകമുണ്ടാകും. ചിത്തശുദ്ധുയിം ഭക്തിയും ശ്രദ്ധയുമുണ്ടാകും. തത്ത്വബോധമുണ്ടായി ജ്ഞാനിയായിത്തീരും. ജ്ഞാനിയായികഴിഞ്ഞാൽ കർമ്മം ചെയ്യുന്നതൊക്കെ ശരീരധർമ്മമാണെന്നുറച്ച് കഴിയമ്പോൾ കർമ്മഫലങ്ങൾ ആത്മാവിനെ ബാധിക്കാതെ ജ്ഞാനഗ്നിയിൽ ദഹിച്ചുപോകുന്നു.ദേഹം നഷ്ടപ്പെട്ട് മോക്ഷം ലഭിക്കുന്നു. പിന്നീട് ജനനമരണങ്ങൾ ഉണ്ടാകുന്നതേ ഇല്ല. ജനനമരണങ്ങളില്ലാത്ത അവസ്ഥയാണ് കൈവല്യം.