വിധിപ്രകാരം ഇഷ്ടദേവതയെ ആരാധിക്കുന്നതാണ് "പൂജ"

വിധിപ്രകാരം ഇഷ്ടദേവതയെ ആരാധിക്കുന്നതാണ് "പൂജ". ഒരു വിശിഷ്ടാതിഥിയെ ക്ഷണിച്ചുവരുത്തി സൽക്കരിച്ചു യാത്രയാക്കുന്ന സമ്പ്രദായത്തിന്റെ ആധിദൈവികമായ ആവിഷ്ക്കാരമാണ് പൂജ. 

തന്ത്രവിധി പ്രകാരമുള്ള ദേവപൂജയുടെ ആവിർഭാവം ദ്വാപരയുഗത്തിലാണ്. ശ്രീരാമന്റെ കാലത്താണ് രാമേശ്വരം ക്ഷേത്രം വരുന്നത്. മത്സ്യപുരാണം പതിമൂന്നാം അദ്ധ്യായത്തിൽ ദേവീ സാന്നിദ്ധ്യമുള്ള 108 സ്ഥാനങ്ങൾ എന്നല്ലാതെ ദുർഗ്ഗാലയങ്ങൾ എന്ന് പറയുന്നില്ല. മത്സ്യപുരാണത്തിന്റെ ഒടുവിൽ ക്ഷേത്രനിർമ്മാണം, പ്രതിഷ്ഠാകർമ്മം, പൂജാവിധികൾ എന്നിവ കാണാം. ദേവപൂജാ വിഷയത്തിൽ ഏറ്റവും പ്രാചീനം മത്സ്യപുരാണത്തിലെ വിധികൾ തന്നെയാണ്. അഗ്നിപുരാണത്തിൽ പ്രതിമാനിർമ്മാണത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. ശ്രീമദ്‌ഭാഗവതം ഏകാദശ സ്ക്കന്ധത്തിൽ ഏതെല്ലാം ദ്രവ്യങ്ങൾകൊണ്ട് പ്രതിമകൾ നിർമ്മിക്കാമെന്ന് കാണാം. 

ബന്ധവും മോക്ഷവും

കർമ്മത്തിന്  നാശം വരുത്തുമ്പോൾ  ജീവൻ  നിർമ്മലനായി പരമാനന്ദനായിതീരും. കർമ്മമുള്ള കാലത്തോളം ബദ്ധനാണ് താനെന്നു ഭാവിച്ച്  ജീവൻ ജനനമരണ ദുഃഖങ്ങൾ അനുഭവിക്കുന്നു. ആനന്ദസ്വരൂപനായ ആത്മാവിന്  ഗുണങ്ങളൊന്നുമില്ലാത്തതിനാൽ ബന്ധങ്ങളുമില്ല. 

എങ്കിലും  ബന്ധവും മോക്ഷവും  രണ്ടും ഉണ്ടാക്കുന്ന ഒരു ബന്ധുവാണ് മഹാമായ എന്നറിയുക. മായയെ അജ്ഞാന സ്വരൂപിണിയെന്നാണല്ലോ പറയുന്നത്. എങ്കിൽപ്പിന്നെ മായയിൽ നിന്ന് വിജ്ഞാനമുണ്ടാകുന്നത് എങ്ങനെയെന്ന് സംശയമുണ്ടെങ്കിൽ ഇത് മനസ്സിലാക്കുക.
മായ വിദ്യയെന്നും അവിദ്യയെന്നും രണ്ട്  സ്വരൂപത്തിലിരിക്കുന്നു. അതിൽ വിദ്യയാണ് സദാ വിജ്ഞാന സ്വരൂപിണിയായത്. വിദ്യാമായയെ മനസ്സിലാക്കി ആരാണോ ഉപാസിക്കുന്നത്, അവരാണ്  വിദ്വാന്മാർ. അവർക്കാണ് വിജ്ഞാനവും ജ്ഞാനവുമൊക്കെയുള്ളത്. ആ വിദ്യക്ക്  വശംവദമായി കഴിയുന്നവരെല്ലാം നിശ്ചയമായും സംസാരികളാനെന്ന് പറയുന്നു. 

ഈ മായ ഒന്നാണെങ്കിലും രണ്ടു നാമം പൂണ്ട്  രണ്ടായിട്ടിരിക്കുന്നതിനാൽ അവൾ തന്നെ രണ്ടനുഭവങ്ങളും തരുന്നത്. രണ്ടും ഉള്ളതല്ലെങ്കിലും  മഹാമായ ബന്ധമോക്ഷങ്ങൽക്ക് കാരണകാരിയായതിനാൽ ഉള്ളിൽ വിവേകമില്ലാതവർക്ക് എല്ലായ്പ്പോഴും ഉള്ളതായി തോന്നിച്ച വിദ്യാരൂപത്തിലും അവിദ്യാരൂപത്തിലും  രണ്ടാനുഭവങ്ങൾ  ഉണ്ടായിക്കൊണ്ടിരിക്കും.    

പ്രേമം എന്താണ്?

നീതി നാമെല്ലാം ഇഷ്ടപ്പെടുന്നു. പക്ഷേ, നീതിമാനെ നമുക്ക് വളരെ കുറച്ചു മാത്രമേ ഇഷ്ടമുള്ളു.

*******************

ഒരു ജോലിയിലും ഭാവിയില്ല; അത് ചെയ്യുന്ന ആളിലാണ് ഭാവി.

*******************

തിരക്കുള്ള തേനിച്ചയ്ക്ക് സങ്കടപ്പെടാൻ നേരമില്ല

*******************

മഹത്ത്വത്തിന്റെ നിഘണ്ടുവിൽ പരാജയമെന്ന പദമില്ല.

*******************

ധാർമ്മികതയില്ലാത്ത മനുഷ്യൻ ഈ ലോകത്ത് അഴിച്ചുവിട്ട കാട്ടുമൃഗമാണ്.

*******************

കുറെ നെടുവീർപ്പുകൾ, കുറെ കണ്ണുനീർ, കുറെ ത്യാഗങ്ങൾ, കുറെയേറെ നുണകൾ, ഇതിന്റെയെല്ലാം ആകെത്തുകയാണ് പ്രേമം. 

*******************

പ്രേമം വിയർപ്പുപോലെയാണ്. ചെറുപ്പത്തിൽ അത് സാധാരണവും കൂടിയ പ്രായത്തിൽ അപകടവുമാണ്.

*******************

ഏതു സ്ത്രീക്കും അവളുടെ കുഞ്ഞോമന കണ്ണനുണ്ണിയെപ്പോലെയാണ്. പക്ഷേ, ഒരു സ്ത്രീയും അവളുടെ ഭർത്താവ് കണ്ണനെപ്പോലെയാകാൻ ഇഷ്ടപ്പെടുന്നില്ല. അങ്ങനെയായാൽ രാധയെക്കുറിച്ചുള്ള ആകുലചിന്ത അവളുടെ മനസ്സിനെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും.

വിവേകത്തോടെ പെരുമാറുമെന്ന് വിശ്വസിക്കരുത്

മഹാന്മാരാരും അവസരം കിട്ടിയില്ലെന്ന് പരാതി പറഞ്ഞിട്ടില്ല. പരിശ്രമിച്ച് പരാജയപ്പെടുന്നവനാണ് പരിശ്രമിക്കാതെ വിജയിയാകുന്നവനെക്കാൾ സമർത്ഥൻ.

********************

ജീവിതകാലത്ത് മുൾച്ചെടി പറിച്ചുകളഞ്ഞവനേയും ഒരു  പൂച്ചെടി നാട്ടുപിടിപ്പിച്ചവനെയുമാണ് ലോകം ഓർക്കുക! കുലീനമായി ജനിക്കപ്പെടുന്നതിലും മഹത്ത്വം കുലീനമായി സ്മരിക്കപ്പെടുന്നതാണ്.

********************

മനുഷ്യനെ നശിപ്പിക്കാം; പക്ഷേ, തോൽപിക്കാൻ സാദ്ധ്യമല്ല.

********************

മനുഷ്യന്റെ വില അവന്റെ ജ്ഞാനത്തെയല്ല, മനസ്ഥിതിയെയാണ് ആശ്രയിച്ചിരിക്കുന്നത്.

********************

മാന്യമായി ഇരിക്കുന്നതിനെക്കാൾ കൂടുതൽ മാന്യമാണ് മറ്റുള്ളവരെ മാന്യനായികാണുന്നത്.

********************

എന്തും സംശയിക്കുന്നതും എന്തും വിശ്വസിക്കുന്നതും ഒരുപോലെ സൗകര്യമുള്ള പരിഹാരങ്ങളാണ്. കാരണം രണ്ടിനും ആലോചനയുടെ ആവശ്യം അധികം വേണ്ട.

********************

കണക്കറ്റ പണം കൈയിലുള്ളവനും കാൽകാശിന്റെ വക കൈയിലില്ലാത്തവനും വിവേകത്തോടെ പെരുമാറുമെന്ന് വിശ്വസിക്കരുത്.

യന്ത്രം എന്താണ്?

യന്ത്രോപാസന വലിയതിനെ ചുരുക്കുന്ന സമ്പ്രദായമാണ്. തന്ത്രത്തിന്റെ നേരെ വിപരീതമാണ് യന്ത്രം. തന്ത്രമെന്നാൽ "തനു വിസ്താരേ" എന്നാണ്. "തനു വിസ്താരേ"  എന്നാൽ ചെറുതിനെ വലുതാക്കി കാണിക്കുന്നത് എന്നർത്ഥം. മനസ്സ് ഭഗവാനിൽ നിർത്തുക എന്ന ഉദ്ദേശസാഫല്യത്തിനാണ് ഇത്രയും വിപുലമായ പൂജാവിധി (തന്ത്ര പൂജാവിധി) നിശ്ചയിച്ചിരിക്കുന്നത്. 

യന്ത്രോപാസന നേരെ തിരിച്ചാണ്. വലിയ കാര്യം ഏറ്റവും ചെറുതാക്കി ചെയ്യുന്നതാണ് യന്ത്രോപാസനയിലെ തത്ത്വം. ഭൂപടത്തിൽ (map) ഭൂമണ്ഡലത്തെ (രാജ്യങ്ങളെ) ഒതുക്കുന്നതുപോലെ ചെറിയ ഒരു ലോഹത്തകിടിൽ വരകളും കുറികളും അക്ഷരങ്ങളും അടങ്ങിയ സൂചനകളിലൂടെ യന്ത്രം ലേഖനം ചെയ്യുന്നു. ഈ യന്ത്രധാരണം കൊണ്ട് അത്ഭുതസിദ്ധികൾ പലതും ഉണ്ടാകുന്നു. യന്ത്രങ്ങളും മന്ത്രങ്ങളും ഓരോരുത്തരുടെ ആഗ്രഹമനുസരിച്ച് പലതാണ്. യന്ത്ര നിർമ്മിതിക്കുള്ള വിധിയും വേറെ വേറെയാണ്. വിധിയറിയാതെ യന്ത്ര നിർമ്മാണം ചെയ്യുകയാണെങ്കിൽ അത് ആപത്തിന് ഇടയാകും. 

സച്ചിദാനന്ദസ്വരൂപിയാണ് ഗുരു


ശമാദി ഷഡ്കസമ്പത്തി ലഭിച്ച് ബോധവാനയിത്തീർന്നാൽ പിന്നെ ഒരു ഗുരുവിനെ ലഭിക്കണം. സച്ചിദാനന്ദസ്വരൂപിയാണ് ഗുരു. സദ്ഗുരുവിന്റെ കാരുണ്യം കൊണ്ട്  വസ്തുവേന്തെന്ന്  കേട്ട് ബോധിച്ചാൽ അപ്പോൾ മനസ്സിൽ ആത്മജ്ഞാനമുണ്ടാകും. അതായത്, സദ്ഗുരു ശിഷ്യന് മന്ത്രോപദേശം നൽകും. അതോടെ വസ്തുബോധവും ആത്മജ്ഞാനവും ഉണ്ടാകുമെന്ന് സാരം.അപ്പോൾ ചിന്തയിൽ വിവേകമുണ്ടാകും. ചിത്തശുദ്ധുയിം ഭക്തിയും ശ്രദ്ധയുമുണ്ടാകും. തത്ത്വബോധമുണ്ടായി ജ്ഞാനിയായിത്തീരും. ജ്ഞാനിയായികഴിഞ്ഞാൽ  കർമ്മം ചെയ്യുന്നതൊക്കെ ശരീരധർമ്മമാണെന്നുറച്ച്  കഴിയമ്പോൾ കർമ്മഫലങ്ങൾ ആത്മാവിനെ ബാധിക്കാതെ ജ്ഞാനഗ്നിയിൽ ദഹിച്ചുപോകുന്നു.ദേഹം നഷ്ടപ്പെട്ട് മോക്ഷം ലഭിക്കുന്നു. പിന്നീട്  ജനനമരണങ്ങൾ ഉണ്ടാകുന്നതേ ഇല്ല. ജനനമരണങ്ങളില്ലാത്ത അവസ്ഥയാണ്  കൈവല്യം.

ദുശ്ശീലങ്ങൽ ചെയ്യുകയെന്നത്

അവസാനിക്കാത്ത ലൗകിക മോഹങ്ങളുടെ വൃക്ഷത്തെ ഊട്ടി വളർത്തുകയായിരിക്കും ദുശ്ശീലങ്ങൽ ചെയ്യുകയെന്നത്.  നിത്യേനയുള്ള കഠിനമായ പാഠങ്ങളിലൂടെ നിങ്ങൾ എപ്പോഴെങ്കിലും വ്യക്തമായി കണ്ടെത്തും. അതേ സമയം നല്ല ശീലങ്ങൾ  ഊട്ടി വളർത്തുന്നത് ആത്മീയമായ ഉൽകർഷേചഛയുടെ വൃക്ഷമായിരിക്കും. അതിനു വേണ്ടി നിങ്ങളുടെ ശ്രമങ്ങൾ കൂടുതൽ കേന്ദ്രീകരിക്കണം. അങ്ങനെ ഒരുനാൾ നിങ്ങൾക്ക് ആത്മാസാക്ഷാത്കാരത്തിന്റെ പാകമായ ഫലം പറിച്ചെടുക്കാൻ കഴിയും. നിങ്ങളുടെ ദുശ്ശീലങ്ങൽ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് നിങ്ങൾ യദാർത്ഥത്തിൽ ഒരു സ്വതന്ത്രമനുഷ്യനാകുന്നത്. ആത്മ നിയന്ത്രണ ശക്തിയിലാണ്  നിതാന്ത സ്വാതന്ത്ര്യത്തിന്റെ വിത്തിരിക്കുന്നത്.  

സഹായം അഭ്യർത്ഥിക്കുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രാണനിലും ധനത്തിലും ആഗ്രഹം വെച്ചിരിക്കുന്നവർക്ക് രാജാവ്, കള്ളന്മാർ, ശത്രുക്കൾ, സ്വജനം, പശുക്കൾ, പക്ഷികൾ, യാചകർ, കാലം, സ്വശരീരം എന്നിവയിൽ നിന്ന് ഭയം ഉണ്ടാകും.

*******************

ആത്മനാശത്തിന് കാരണമാകുന്ന അർത്ഥം അനർത്ഥമാണ്. അതിനെ ഉപേക്ഷിക്കുക.

*******************

നിങ്ങൾ ഒരാളോട് സഹായം അഭ്യർത്ഥിക്കുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
1). അയാൾ ആ സമയം അന്യകാര്യങ്ങളിൽ മനസ്സുവെച്ച് പ്രവർത്തിക്കുന്നവരാകരുത്.

2). അയാൾ സന്തോഷത്തോടെ ഇരിക്കുന്ന സമയമാകണം.

*******************

യുദ്ധകാലത്ത് സത്യം വളരെ വിലപ്പിടിപ്പുള്ളതാകും അപ്പോൾ അതിന്റെ രക്ഷയ്ക്ക് കള്ളങ്ങളെ അംഗരക്ഷകരാക്കേണ്ടിവരും.

*******************

ആകെ ഒരു മതം മാത്രമേയുള്ളു, അതിന് നൂറ് വകഭേദങ്ങൾ ഉണ്ടെന്നുമാത്രം!

വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം

ഇന്ദ്രിയങ്ങളെ അടക്കി മനസ്സിന് ശാന്തി വന്നവനാണ് "ശാന്തിക്കാരൻ". 

വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം ഭഗവാൻ നമ്മുടെ ഇരുളടഞ്ഞ ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്നുവെന്നും മനസ്സ് ശാന്തമായവർക്കു മാത്രമേ വിഗ്രഹം (ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്ന ഭഗവാനെ) കാണാൻ കഴിയുകയുള്ളു എന്നുമാണ്. 

വിളക്ക് തെളിയിക്കുമ്പോഴാണ് വിഗ്രഹം കാണുന്നത്. വിവേകമാകുന്ന തിരി (നിത്യാനിത്യവസ്തുവിവേകം) ജ്ഞാനമാകുന്ന അഗ്നിയും ഭക്തിയാകുന്ന എണ്ണയും (സ്നേഹം) ഉണ്ടെങ്കിൽ സ്വന്തം ഹൃദയത്തിൽ ഇരിക്കുന്ന ഭഗവാനെ കാണാൻ കഴിയും. ഇതാണ് പൂജാമുറിയിലെ തത്ത്വം.

 ക്ഷേത്രത്തിൽ ബിംബത്തെയാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിബിംബമാണ് ജീവൻ, മായയിൽ പ്രതിബിംബിച്ച ബ്രഹ്മ ചൈതന്യമായ ജീവന് നാനത്വമുണ്ട്‌. എന്നാൽ ബിംബത്തിന് നാനത്വമില്ല. ഈശ്വരൻ ഒന്നുമാത്രം. പ്രതിബിംബജീവൻ അനേകം പ്രതിബിംബ ബിംബത്തിൽ ലയിക്കുന്നതുപോലെ ജീവൻ ബ്രഹ്മമാകുന്ന ബിംബത്തിലും ലയിക്കുന്നതിനാണ് ക്ഷേത്രോപാസന വിധിച്ചിരിക്കുന്നത്. ഗാത്രം ക്ഷേത്രമാണ്. ജീവൻ ശിവനുമാണ്. ക്ഷേത്രവും ക്ഷേത്രജ്ഞാനവും എന്തെന്ന് അറിയുന്നതാണ് "ജ്ഞാനം" എന്ന് ഭഗവത് ഗീതയിൽ പറയുന്നത്.

തന്ത്രോപാസന എന്നാൽ പൂജാവിധി

തന്ത്രോപാസന എന്നാൽ പൂജാവിധി.  ഇതിനെ പ്രതീകോപസന അല്ലെങ്കിൽ ബിംബാരാധന എന്നും പറയുന്നു.  തന്ത്രോപസന സഗുണോപസനയിൽ പെട്ടതാണ്. ആരാധനയ്ക്കുള്ള വിഗ്രഹം എട്ട്  പ്രകാരത്തിൽ നിർമ്മിക്കാം. കല്ല്‌, രത്നം, ലോഹം, മണ്ണ്, മരം, ചന്ദനമോ കുങ്കുമമോ ഉപയോഗിച്ച് നിലത്തു വരച്ചു, ചിത്രങ്ങൾ വെച്ച്, മനസ്സിൽ ധ്യാനിച്ച്, ഇങ്ങനെയെല്ലാം പൂജിക്കാവുന്നതാണ്.

പ്രതിഷ്ഠകൾ രണ്ടു വിധമാണ്. 1.ചലം  2.സ്ഥിരം  - ആരാധനാ വിഗ്രഹത്തെ വസ്ത്ര പുഷ്പമാല്യങ്ങൾ കൊണ്ടും കൊണ്ടലങ്കരിക്കുകയും ധൂപദീപാദികൾ കൊണ്ടും അംഗന്യാസകരന്യസങ്ങൾ കൊണ്ടും ആവാഹനാദി ക്രിയകൾ കൊണ്ടും മൂലമന്ത്രജപംകൊണ്ടും വിഗ്രഹത്തിന്  ചൈതന്യം വരുത്തിയിരിക്കണം. മൂലമാന്ത്രവും പൂജവിധിയും ഉത്തമാധികാരിയിൽ (തന്ത്രി) അറിയണം. ആരാധകന് വിഗ്രഹത്തിൽ ഭക്തിയും വിശ്വാസവും ഉണ്ടായിരിക്കണം. പൂജവസാനം ആത്മാർപ്പണമായി ദീർഘദണ്ഡനമസ്കാരം ചെയ്തിരിക്കണം. പൂജവിധിയുടെ ആത്യന്തിക ഉദ്ദേശവും ആത്മസാക്ഷത്കാരവും തന്നെയാണ്‌.

ബാഹ്യമായി ചെയ്യുന്ന പൂജക്ക്‌ ആന്തരമായ ഒരു അർത്ഥം കൂടിയുണ്ട്. ആരാധനയ്ക്ക്  ആവശ്യം  വേണ്ട വസ്തുക്കൾ ജലഗന്ധ പുഷ്പധൂപദീപാദികളും നിവേദ്യവുമാണ്. ഇവ അഞ്ചും പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്.  മന്ത്രത്തിൽതന്നെ ഈ തത്ത്വം കാണിക്കുന്നു. ശരീരം പഞ്ച ഭൂതാത്മകമാണ്. അതിലെ ജലം ഇതാ ഭഗവാനിൽ ലയിപ്പിക്കുന്നു. (അബാത്മനാ ജലം സമർപ്പയാമി) ഇതുപോലെ പൃഥിവ്യാത്മാ ഗന്ധം സമർപ്പയാമി (ഭൂമിയുടെ തത്ത്വമാണ് ഗന്ധം) അഗ്നിയാത്മനാ ദീപം, വായുവാത്മനാ ധൂപം, ആകാശാത്മനാ പുഷ്പം സമർപ്പയാമി. പിന്നെ പഞ്ചഭൂതാത്മകമായ ഈ ശരീരം കൊണ്ട് ചെയ്ത കർമ്മങ്ങളുടെ ഫലമായ "നിവേദ്യം" ഇതാ ഭഗവാനെ അങ്ങയിൽ സമർപ്പിക്കുന്നു. കർമ്മങ്ങൾ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നതിനാൽ ശരീരസ്വീകരണവും ജന്മവും ഇല്ല.

സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ ഒരാൾക്ക് മൂന്ന് ശരീരമാണ് ഉള്ളത്. ഈ മൂന്നു ശരീരവും ഭഗവാന് സമർപ്പിക്കുന്നതിനാലാണ് ജലഗന്ധപുഷ്പ ധൂപദീപങ്ങൾ മൂന്നു പ്രാവശ്യം സമർപ്പിക്കുന്നത്. ജീവൻ പരമജ്യോതിസ്സായ പരമാത്മാവിൽ ലയിക്കുന്നതാണ് കർപ്പൂരാരതിയുടെ തത്ത്വം. പ്രതിബിംബമായ ജീവജ്യോതിസ്സ് ബിംബമായ പരമജ്യോതിസ്സിൽ ഒന്നായി ചേർന്നു കഴിഞ്ഞു എന്ന് കാണിക്കുകയാണ്.

പണം വായ്പ വാങ്ങിയാൽ പിന്നെ ജന്മനാ മടക്കി കൊടുക്കാറില്ല

ബസ്സ് കയറാൻ അതിനുപുറകെ ഓടുമ്പോഴാണ് ബസ്സ്‌ അതിന്റെ സാധാരണ വേഗത്തിന്റെ ഇരട്ടിവേഗത്തിലാണ് ഓടുന്നതെന്ന് നമുക്ക് മനസ്സിലാകുന്നത്.

********************

ഏതുതരം ധനവും അതിന്റെ ഉടമയ്ക്ക് അസ്വസ്ഥത ഉളവാക്കുന്നവയാണ്. ധനം ധനമായി മാറുന്നത് ധനത്തെ വേണ്ടസമയത്ത് വേണ്ടവർ വേണ്ടനിലയിൽ അംഗീകരിക്കുവാൻ തയ്യാറാകുമ്പോൾ മാത്രമാണ്. ഇല്ലെങ്കിൽ ധനം വെറും പാഴ് വസ്തുമാത്രം.

********************

ഇന്നത്തെ സ്നേഹിതൻ ഒരിക്കൽ നിങ്ങളുടെ ശത്രുവായേക്കാം എന്ന് വിചാരിച്ചു പെരുമാറുക; ഇന്നത്തെ ശത്രു ഒരു കാലത്ത് നിങ്ങളുടെ സ്നേഹിതനായേക്കാമെന്നും.

********************

സ്നേഹിതന് അഞ്ചു രൂപ കടം കൊടുത്തിട്ട് പിന്നെ അയാളെ കണ്ടില്ലെന്നു വരുകിൽ സാരമില്ല. അത് നന്നായി എന്ന് കരുതിക്കോളു.

********************

കക്കാൻ മടിക്കുന്ന ചില സത്യവാന്മാർ പണം വായ്പ വാങ്ങിയാൽ പിന്നെ ജന്മനാ മടക്കി കൊടുക്കാറില്ല.

********************

സത്യസന്ധരായ ആളുകളെ സംബന്ധിച്ചിടത്തോളം ഉള്ള ഏറ്റവും വലിയ ദൗർബല്യം അവർ ഭീരുക്കളാണ് എന്നുള്ളതാണ്.

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം ജപിക്കണം

മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം തവണ മന്ത്രം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ്‌ അക്ഷരലക്ഷം. അത് ശ്രദ്ധ, ഭക്തി, വിശ്വാസപൂർവ്വം ഒരേ സ്ഥലത്തിരുന്ന് ഒരേ സമയത്ത് ഒരേ സംഖ്യ ഒരേ ധ്യാനപൂർവ്വം ചെയ്യണം. ജപത്തിന് സ്ഥലം, ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ് അംഗങ്ങൾ ഉണ്ട്. ഇതൊന്നും മാറുകയോ മാറ്റുകയോ അരുത്. 

ആസനം - ജപിക്കുവാൻ ഉപയോഗിക്കുന്ന ഇരിപ്പിടമാണ്.

ബന്ധം - ഉഢ്യാണബന്ധവും മുദ്ര ചിൻമുദ്രയുമാണ്‌.

ദൃഷ്ടി - ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ആകാം.

ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധിയോടെ, ഗുരുവന്ദനം ചെയ്ത്, പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിതസംഖ്യ മന്ത്രം ജപിക്കണം. സൂര്യന് അഭിമുഖമായിട്ടിരുന്നാണ് മന്ത്രം ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട്‌ നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും മന്ത്രം ജപിയ്ക്കാം.

ഭക്തി പലവിധം; ഭക്തനും പലവിധം.


ഉള്ളിൽ വിളങ്ങുന്ന ഗുണത്തിനനുസരിച്ച് ഭക്തിയുടെയും ഭക്തന്റെയും വിധം തിരിയും.
 തമോഗുണവും രാജോഗുണവും മുറ്റി നിൽക്കുന്നവർക്ക് യാഗത്തിൽ താല്പര്യമുണ്ടാകും . രാജാക്കന്മാരാണ്‌ യാഗങ്ങൾ നടത്തുക. യാഗത്തന്  639 മൃഗങ്ങൾ വേണം. ഇതിൽ 322 മൃഗങ്ങളെ  കൊല്ലും. കൊന്ന കൃഷ്ണമൃഗത്തിന്റെ തോല്  ആസനമാക്കി ഇരുന്നാണ് യാഗം നടത്തുന്നത്. യാഗത്തിന് ഹോമകുണ്ഡം നിർമ്മിക്കുമ്പോൾ പണ്ട് ജീവനോടെ ആമ, മത്സ്യം എന്നിവയെ കുണ്ഡത്തിനടിയിൽ കുഴിച്ചു മൂടുമായുരുന്നു.യാഗാവസാനത്തിൽ യാഗപശുവിന്റെ (പശു = മൃഗം) നവദ്വാരങ്ങളും അടച്ചുപിടിച്ച് ശ്വാസം മുട്ടിച്ച്  അതിന്റെ വപ (വലതു തുടയിലെ മാംസം) പുറത്തെടുത്ത് ഹോമാഗ്നിയിൽ ചുട്ട് യജമാനനും യജമാനപത്നിയും യജ്ഞപ്രസാദമായി കഴിക്കുന്ന ചടങ്ങും പെടും. ഇപ്പോൾ അരിമാവ് കുഴച്ച് ഉണ്ടാക്കിയ യജ്ഞപ്പശുവിനെ ഉണ്ടാക്കുന്നു. സങ്കൽപ്പത്തിന് കുറവൊന്നുമില്ല.
കാലാനുസൃതം ആചാരങ്ങൾ അനാചാരങ്ങളോ ദുരാചാരങ്ങലോ ആകും.

(ത്രേതായുഗത്തിൽ ഏറെ കൊട്ടിയാഘോഷിക്കുന്ന യാഗയജ്ഞ സംസ്കാരത്തിന് ദ്വാപരയുഗത്തിൽ അപജയം സംഭവിക്കുന്നു എന്നാണ് ഭാഗവതത്തിലെ പ്രാചീന ബർഹിസ്സിന്റെയും ഗോവർദ്ധനത്തിന്റെയും കഥകളിലൂടെ നൽകുന്ന സൂചന. ഇവ പഠനാർഹങ്ങളാണ്).     

ഭഗവാന്റെ ചതുർബാഹു

സ്വധർമ്മം ഈശ്വരാർപ്പണമായി ചെയ്യുക . ഗ്രാമ്യധർമ്മങ്ങൽ ഒഴിവാക്കുക . കഴിയുന്നതും ഏകാന്തതയിൽ  ഇരിക്കുക. ഏകത്തിൽ മനസ്സ് ഉറപ്പിച്ച്   ഇരിക്കുന്നതാണ്  ഏകാന്തത. ഭഗവത് സ്മരണയിൽ ഇരിക്കുക.
 ഭഗവാന്റെ ചതുർബാഹുവിൽ അടങ്ങിയിരിക്കുക തത്വം:
--------------------------------------------------------------
1. ശംഖ്  - ജ്ഞാനത്തെ സൂചിപ്പിക്കുന്നു
2. ഗദ     - ശക്തിയെ സൂചിപ്പിക്കുന്നു
3. ചക്രം  - പ്രകാശത്തെ സൂചിപ്പിക്കുന്നു  / കാലത്തെ സൂചിപ്പിക്കുന്നു
4. താമര - ആനന്ദത്തെ സൂചിപ്പിക്കുന്നു / നിർലിപ്തത (ഒട്ടലില്ലായ്മ്മ )യെ സൂചിപ്പിക്കുന്നു
ഭഗവാനിൽ ഈ നാലും അടങ്ങിയിരിക്കുന്നു. നാലും കൂടി ചേർന്നതാണ്  ഭഗവാൻ.

മൗനം ശക്തമായ ഒരു പ്രതികാരവും കൂടിയാണ്

ഒരാളെ നല്ലവനും വൃത്തികെട്ടവനും ആക്കുന്നത് നിങ്ങളുടെ മനസ്സാണ്.

******************

അശുഭ വിശ്വാസി ഏതിലും ഒരു പ്രയാസം കാണും; ശുഭ വിശ്വാസി ഏത് പ്രയാസത്തിലും ഒരു അവസരവും.

******************

ആലോചിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ള മനസ്സിനെ ശുദ്ധീകരിക്കുവാൻ മനസ്സിനുമാത്രമേ കഴിയു. അല്പം മനസ്സുവെച്ചാൽ ഏത് മനസ്സിനും ഇതു ചെയ്യാം !

******************

വിജയിയായ ഒരു പുരുഷന്റെ പിറകിൽ തീർച്ചയായും ഒരു സ്ത്രീ ഉണ്ടായിരിക്കും! പരാജിതന്റെ പിറകിൽ രണ്ടും !!

******************

നാം വളരെ ആഗ്രഹിച്ച ഒന്ന് നമുക്ക് കിട്ടാതെ പോകുമ്പോൾ പകരം നമുക്ക് വിലയേറിയ മറ്റൊന്ന് കിട്ടുന്നുണ്ട്‌. അനുഭവസമ്പത്ത്!

******************

മൗനം ശക്തന് ഭൂഷണമാണ്. അശക്തന് രക്ഷപ്പെടാൻ ഒരു മാർഗ്ഗവും. പക്ഷേ, ഒന്നോർക്കണം, മൗനം ശക്തമായ ഒരു പ്രതികാരവും കൂടിയാണ്.

******************

ഞാൻ ഒരു ആശയക്കുഴപ്പക്കാരനായിരുന്നു. എന്നാൽ ഇപ്പോൾ ഒക്കെ മാറിയോ എന്ന് ചോദിച്ചാൽ അതു പറയാനും മാത്രം ഉറപ്പ് എനിക്കുപോര!

സ്വന്തം ജീവിതത്തിന്റെ 30 വർഷം പാഴാക്കിയവനാണ്

20 വയസ്സാകുമ്പോൾ ഒരാൾക്ക്‌ എല്ലാകാര്യവും അറിയാമെന്ന് തോന്നും. എന്നാൽ 50 വയസ്സാകുമ്പോൾ വല്ലതും അറിഞ്ഞാൽ കൊള്ളാമെന്നും അയാൾക്ക്‌ തോന്നും. അമ്പതാം വയസ്സിലും ഇരുപതാം വയസ്സിലെന്നപോലെ ലോകത്തെ കാണുന്നവൻ സ്വന്തം ജീവിതത്തിന്റെ 30 വർഷം പാഴാക്കിയവനാണ്.
*******************

ബുദ്ധിമാന്മാരായ പലരും മോശം ചിന്തകരാണ്‌. ശരാശരി ബുദ്ധിയുള്ള ചിലർ നല്ല ചിന്തകരുമാണ്. ഒരു വാഹനത്തിന്റെ ശക്തി അത് ഓടിക്കുന്ന രീതിയിൽ നിന്ന് ഭിന്നമാണ്.

*******************

തുറമുഖത്തു നിന്നുള്ള പുറപ്പാടല്ല മടങ്ങിയുള്ള വരവാണ് യാത്രയുടെ വിജയം നിശ്ചയിക്കുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന പരാജയങ്ങൾ അത്ര കാര്യമാക്കാനില്ല. വിജയിക്കാനുള്ള നമ്മുടെ നിശ്ചയം അത്ര ശക്തമായിരുന്നില്ല. എന്നുമാത്രമേ അത് സ്ഥാപിക്കുന്നുള്ളു.

*******************

ആദ്യത്തെ മുങ്ങലിൽതന്നെ കടലിന്റെ അടിത്തട്ടിൽനിന്ന് മുത്ത് തപ്പിയെടുക്കാൻ കഴിഞ്ഞെന്നുവരികയില്ല. എന്നുവെച്ച് കടലിൽ മുത്തേ ഇല്ല എന്ന് തീരുമാനിച്ചുകളയരുത്. കടൽ എപ്പോഴും രത്നാകരം തന്നെയാണ്.

*******************

തോണി വെള്ളത്തിലാണ് എന്നതുകൊണ്ട്‌മാത്രം ഭയപ്പെടാനൊന്നുമില്ല. തോണിയിൽ വെള്ളം കടക്കാൻ അനുവദിക്കരുത് എന്ന് മാത്രം.

ഈശ്വരാരാധനയിലെ അചാരാനുഷ്ഠാനങ്ങൾ - 02

ജപയോഗമെന്നാൽ ജപിച്ചു ജപിച്ചു ജാപകാനും മന്ത്രമൂർത്തിയും ഒന്നാകുന്ന അവസ്ഥയാണ്. ജപം കൊണ്ട്  ഗുരുകടാക്ഷവും ഈശ്വരപ്രസാദവും കൈവരുമ്പോൾ ജന്മം ധന്യമാകുന്നു.ജപം ജന്മത്തെയും ജന്മത്തിന് കാരണമായ പാപത്തേയും നശിപ്പിക്കുന്നു. ജപ എന്ന വാക്കിലെ അക്ഷരങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത് .

"ജകാരോ ജന്മ വിചേഛധഃ പകരോ പാപനാശക 
തസ്മാദ്  ജപ ഇതി  പ്രോക്തോ ജന്മപാപ വിനാശനാത് ".

ഗുരു തന്റെ തപഃശക്തി സ്പർശം കൊണ്ട് പ്രവഹിപ്പിക്കുന്നതാണ് ശാക്തിദീക്ഷ. ഇത് കേവലം ഉപദേശം മാത്രമല്ല; ഗുരു തന്റെ തപഃപ്രഭാവം ശിഷ്യനിലേക്ക് പ്രവഹിപ്പിക്കുകയാണ്. ഇവിടെ ഗുരു കാരുന്യത്തിനാണ് ബലം, ശിഷ്യന്റെ സാധനക്കല്ല.  അനുഷ്ഠാനത്തിനുമല്ല. മന്ത്രദീക്ഷയിൽ മന്ത്രത്തിനും ശാക്തിദീക്ഷയിൽ ഗുരുകടാക്ഷത്തിനുമാണ്  പ്രധാന സ്ഥാനം. ശാംഭാവീ ദീക്ഷയിൽ ഗുരുകടാക്ഷം പൂർണ്ണമായി  ഉണ്ടാകേണ്ടതാണ്.

ഗുരു തന്റെ പുത്ര നിർവ്വിശേഷമായ വാത്സല്യത്തോടെ മടിയിലിരുത്തി തലോടി ശിഷ്യന്റെ ശിരസ്സിൽ  കാമേശ്വരി കാമേശ്വന്മാരുടെ ചരണകമലങ്ങളെ ഭാവന ചെയ്ത്‌ അവിടെനിന്ന് ഒഴുകിവരുന്ന ചരണാമൃതം ശിഷ്യന്റെ 72000 നാഡികളിലൂടെയും ഒഴുകി ദേഹത്തിനകത്തും പുറത്തുമുള്ള സർവ്വ പാപങ്ങളെയും  മാലിന്യങ്ങളെയും നിശശേഷം നീക്കിയതായി സങ്കൽപ്പിച്ച്  ശിഷ്യനെ അടി'മുതൽ മുടി വരെ കാരുണ്യപൂർവ്വം കടാക്ഷിക്കുന്ന സമ്പ്രദായമാണ് ശാംഭവീ ദീക്ഷ. ഇത് സ്വീകരിച്ച ശിഷ്യൻ അറിയാതെ ചെയ്യുന്ന പാപത്തിന്റെ ഫലം പോലും ഗുരുവാണ് അനുഭവിക്കേണ്ടത്.  ശിഷ്യ വാത്സല്യമുള്ള മാത്രമേ ശാംഭവീ ദീക്ഷ നൽകുകയുള്ളൂ. 

ജപിക്കുന്നത്‌ മന്ത്രം അറിഞ്ഞു വേണം. മനസ്സ്' നിർമ്മലവും നിശ്ചലവും എകാഗ്രവും ആകണം. ഭക്തി വിശ്വാസങ്ങൾ പൂർണ്ണമായും ഉണ്ടാകണം. ഭാവനക്കനുസരിച്ചാണ്  ഫലപ്രാപ്തി. ഉപാസകന് മന്ത്രത്തിലും ഗുരുവിലും ദേവനിലും അടിയുറച്ച വിശ്വാസം വേണം . ഒരേസ്ഥലത്ത്  ഒരേസമയത് ഒരേ മാന്ത്രം തന്നെ നിയതസംഖ്യയനുസരിച്ച് ജപിക്കണം. ജപം ഉച്ചം, ഉപാംശു , മാനസം എന്നീ മൂന്ന് പ്രകാരമാണ്. ഉച്ചം പുറമേ കേൾക്കുന്നത്,  ഉപാംശു ജപിക്കുന്ന ആൾക്ക് മാത്രം കേൾ ക്കാവുന്നത്, മാനസം നിശ്ശബ്ദമായി ജപിക്കുന്നത്‌. ഉച്ചത്തേക്കാൾ ഉപാംശുവിനും, ഉപാംശുവിനേക്കാൾ മാനസജപത്തിനും ശക്തികൂടും. മാനസിക ജപം ഒരു യജ്ഞംതന്നെയാണ്. മാത്രവുമല്ല യജ്ഞങ്ങളിൽ വെച്ച്  ഏറ്റവും ശ്രേഷ്ഠവുമാണ്. 'യജ്ഞാനാം ജപയജ്ഞോƒസ്മി' എന്ന്  ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത്ഗീതയിൽ പറയുന്നുണ്ട്. 

മനഃശുദ്ധിയില്ലെങ്കിൽ  കാരണങ്ങൾക്ക് - ഇന്ദ്രിയങ്ങൾക്ക് - ശുദ്ധിയുണ്ടാകില്ല. ഇന്ദ്രിയശുദ്ധി ഇല്ലെങ്കിൽ കർമ്മ ശുദ്ധിയുമുണ്ടാകില്ല. കർമ്മശുദ്ധിയില്ലാതെ ജപിച്ചത് കൊണ്ടുമാത്രം ഒരു ഫലവും കിട്ടില്ല.

മന്ത്രശുദ്ധുയക്കും  ജപശുദ്ധിക്കും അക്ഷരകലക്ഷം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ്‌ അക്ഷരലക്ഷം. ജപത്തിന് സ്ഥലം,ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ്‌ അംഗങ്ങൾ ഉണ്ട്.  ഇതൊന്നും മാറുകയോ മാറ്റുകയോ അരുത് . ആസാം ജപിക്കുവാൻ  ഇരിക്കുന്ന ഇരിപ്പിടമാണ്. ബന്ധം ഉഡ്യാണബന്ധവും, മുദ്ര ചിന്മുദ്രയുമാണ്. ദൃഷ്ടി ഹൃദയത്തിലോ ഭ്രൂ മദ്ധ്യത്തിലോ ആകാം. ബാഹ്യവും ആന്തരികവുമായ ശ്രദ്ധയോടെ, ഗുരുവന്ദനം ചെയ്ത്‌  പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിത സംഖ്യ ജപിക്കണം.  ആദിത്യാഭിമുഖമായിട്ടിരുന്നാണ് ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട്‌ നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും ജപിക്കാം. .......................തുടരും...

ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു

സ്നേഹം സ്വീകരിക്കുവാൻ എന്തെളുപ്പമാണ്. അത് നഷ്ടപ്പെട്ടാൽ സഹിക്കാൻ വളരെ പ്രയാസവുമാണ്. എന്നാൽ ഇതിനിടയിൽ അത് കൊടുക്കാൻ നമ്മളിൽ പലരും മറന്നു പോക്കുന്നു. വേവലാതികൊണ്ടാ; മനഃപൂർവ്വമല്ല!

******************

അനുരഞ്ജനം നല്ല കുടയാണ്. പക്ഷേ, മോശം മേൽക്കുരയും. അത്, ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.

******************

എന്ത് കൊടുക്കുന്നു എന്നതല്ല എങ്ങനെ കൊടുക്കുന്നു എന്നതാണ് കാര്യം. കൊടുക്കുന്ന ആളുടെ ഭാവനയ്ക്ക് അനുസരിച്ചായിരിക്കും വാങ്ങുന്ന ആളുടെ സംതൃപ്തി.

******************

നമുക്ക് ചെയ്യാൻ പ്രത്യേകിച്ചൊന്നുമില്ലാത്തിടത്തേയ്ക്ക് നാം പോകാതിരിക്കുന്നത് തന്നെയാണ് ഉത്തമം.

******************

ജീവിതത്തിൽ എത്രവർഷം ജീവിച്ചിരുന്നു എന്നത് ഒരു കാര്യമേയല്ല. ജീവിച്ച വർഷങ്ങളിൽ എത്രമാത്രം ജീവിതമുണ്ടായിരുന്നു എന്നതാണ് കാര്യം.

******************

ആയിരം നാഴികയുള്ള നീണ്ടയാത്രയും ഒരു കാൽവെയ്പിലൂടെ വേണം തുടങ്ങാൻ.

******************

അറിയാത്തത്, അറിയില്ലെന്നറിയുന്നതാണ്, ശരിയായ അറിവ്.

നമ്മേ പരാജയപ്പെടുത്തുവാൻ നമുക്കു മാത്രമേ കഴിയു

ആത്യന്തികമായി നമ്മേ പരാജയപ്പെടുത്തുവാൻ നമുക്കു മാത്രമേ കഴിയു. ദൈവവിശ്വാസം പോലെതന്നെയാണ് ആത്മവിശ്വാസവും. ആത്മവിശ്വാസിക്കെ ഉൽകൃഷ്ട വ്യക്തിയായിത്തീരുവാൻ കഴിയുകയുള്ളു.

സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവൻ ഭീരുവും മടിയനുമായിത്തീരുന്നു. ആത്മവിശ്വാസമില്ലാത്തവന്റെ ദൈവവിശ്വാസത്തിൽ ദൈവത്തിനുപോലും വിശ്വാസമുണ്ടാവുകയില്ല. " ഇവനെപ്പഴാ ഇട്ടേച്ചു പോകുക " എന്നായിരിക്കും ദൈവം അവനെക്കുറിച്ച് വിചാരിക്കുക.

കീഴടക്കപ്പെടുന്നതിനെ ഭയപ്പെടുന്നവൻ പരാജിതനാകുമെന്ന് നിശ്ചയമാണ്. ജാഗ്രതയോടെ ജീവിതം നയിക്കുന്ന വ്യക്തിക്ക് സാധാരണ ജീവിതം തന്നെ അസാധാരണമായ ആത്മബോധത്തിന് കാരണമായിത്തീരും.

വിമർശനത്തിൽ നിന്ന് രക്ഷനേടാൻ

വിമർശനത്തിൽ നിന്ന് രക്ഷനേടാൻ ഇതാ മൂന്ന് എളുപ്പവഴികൾ
1). ഒന്നും പറയാതിരിക്കുക.
2). ഒന്നും ചെയ്യാതിരിക്കുക
3). ഒന്നും ആകാതിരിക്കുക.

*******************

ഒരാൾ ഉറങ്ങിയിട്ടില്ല എന്നതുകൊണ്ട്‌ അയാൾ ഉണർന്നിരിക്കുകയാണെന്ന് അർത്ഥമാക്കേണ്ടതില്ല.

*******************

അസത്യത്തെ നേരിടാൻ ഏതു മരമണ്ടനും കഴിയും. എന്നാൽ അർദ്ധസത്യമായ അസത്യത്തെ നേരിടുന്നത് അതി കഠിനമായ ഒരേർപ്പാടാണ്.

*******************

തന്നെ കടന്ന് ഏറെ ഉയർന്നു പോയവരുടെ നന്ദികേടിനെക്കുറിച്ച് ഒരാൾ പരാതിപ്പെടാൻ ഏറെ സാദ്ധ്യതയുണ്ട്.

*******************

അസത്യത്തിന് എത്ര നല്ല പുറംതോടാണ്.

*******************

നൂറ് മുറികളുള്ള വലിയ ഭവനം നിങ്ങൾക്ക് ഉണ്ടായിരിക്കാം. പക്ഷേ, രാത്രി ഉറങ്ങുവാൻ നിങ്ങൾക്ക് ഒരു മുറിയിൽ എട്ടടിസ്ഥലം മാത്രം മതി.

*******************

യുക്തി എക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ അത് യുക്തിസഹമായ രീതിയിൽ ആരിയുന്നില്ലെന്നു മാത്രം.

ഈശ്വരാരാധനയിലെ ആചാരാനുഷ്ഠാനങ്ങൾ : 01

മതത്തിന്റെ അടിത്തറ അനുഭൂതിയാണ്. കേവലം വിശ്വാസമല്ല. ആചാരങ്ങളും ഐതിഹ്യങ്ങളും ദർശനങ്ങളും വിസ്വാസങ്ങളുമേല്ലാം അനുഭൂതിയിലൂടെ ആധ്യാത്മികതയിലേക്ക് നയിക്കുമെങ്കിൽ മാത്രമേ, അവയ്ക്ക് പ്രാമാണ്യവും പ്രസക്തിയും കൽപ്പിക്കേണ്ടാതുള്ളൂ. അനുഭൂതിയിലൂടെ ആധ്യാത്മികത കൈവരിക്കാനാകു. ദേവാലയങ്ങളുടെ ലക്ഷ്യം ദേവാലയവുമായി ബന്ധപ്പെയ്ട്ട ബാഹ്യാചാരങ്ങൽക്കുമപ്പുറം നമ്മെ എത്തിക്കലായിരിക്കണം. അനുഭൂതിയിലെത്തിയാൽ ഗ്രന്ഥങ്ങൾ  ഗ്രന്ഥങ്ങലാല്ലാതായിത്തീരും എന്നാണ്  ശ്രുതി. ജീവിതം തന്നെ അനുഭൂതിയെ ലക്ഷ്യമാക്കിയുള്ള ഒരു അന്വേഷണമാണ്. അധ്യാത്മിക അനുഭൂതിയാണ്  മതത്തിന്റെ അന്തഃ സത്ത. ഏറ്റവും മഹത്തായ ഈശ്വരാരാധന മനുഷ്യസ്നേഹവും, ഉദാത്തമായ ആധ്യാത്മിക സാധന മനുഷ്യ സേവനവുമാണ്‌. മനുഷ്യനെക്കാൾ ശ്രേഷ്ഠനായി ലോകത്തിൽ യാതൊന്നും തന്നെയില്ലെന്ന് മഹാഭാരതവും പറയുന്നു.
ഗുഹ്യം  ബ്രഹ്മ തദിദം വോ ബ്രഹ്മീമി 
ന മനുഷാത്  ശ്രേഷ്ഠതരം ഹി കിം ചിത് 
എന്നാണ്  മഹാഭാരതത്തിൽ പറയുന്നത്.

ബൈബിളിൽ ആകെയുള്ള 613 വേദ കൽപ്പനകളിൽ ഏറ്റവും മികച്ചത്  "നിന്നെപോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്നതാണ്. യേശു ശിഷ്യരോട് പറഞ്ഞ സദുപദേശകഥകളിൽ  ഏറ്റവും ശ്രേഷ്ഠം നല്ല ശമരിയാക്കാര'ന്റെ കഥയാണ്. ബ്രാഹ്മണൻ അഗ്നിയിലും, മുനി ഹൃദയത്തിലും , അൽപ്പബുദ്ധി വിഗ്രഹത്തിലും ഈശ്വരനെ കാണുമ്പോൾ വിജിതാത്മാവ് എല്ലാറ്റിലും ഈശ്വരനെ കാണുന്നു. എല്ല സ്ഥാവര ജംഗമങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ഈശ്വരൻ. സമഭാവനയാണ് ശുദ്ധമായ ഭക്തിയോഗം.

 സർവ്വത്ര സർവ്വേശ്വരദർശനം. കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമേല്ലാം ഈശ്വരാത്മക മായിരിക്കാനുള്ള അന്തഃകരണ ശുദ്ധിയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. ഭേദഭാവനയുള്ളവൻ ഭക്തനല്ല; നിശ്ചയം. ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നതിന്  പകരം ഒരു ചൈതന്യ സ്വരൂപമായി അറിഞ്ഞാൽ സർവ്വവ്യാപിയും സർവ്വാന്തര്യാമിയുമായ ഈശ്വരൻ  നമ്മുടെ ഹൃദയകമലത്തിൽ പ്രകാശിക്കും.

ബഹിർമുഖമായി നിരന്തരം വിഷയങ്ങളിലേക്ക് കുതിക്കുന്ന മനസ്സിനെ അന്തർമുഖമാക്കി  സർവ്വേശ്വരനെ ഭക്തിപൂർവ്വം ഏകാഗ്രമായി ഭാജിക്കുന്നതിനെയാണ്  ഉപാസന എന്നു പറയുന്നത്.
ഉപാസനയെന്നാൽ അടുത്തിരിക്കുക എന്നാണർത്ഥം. അന്തർമുഖമയ മനസ്സ് തന്റെ ഇഷ്ട്ട ദേവനിൽത്തന്നെ നിശ്ചലമാക്കി നിർത്തുന്നതാണ്  ഉപാസന. രണ്ടുതരം ഉപാസനകാളാനുള്ളത്‌. 1.സാഗുണോപാസന  2. നിർഗുണോപാസന.

ജ്ഞാനികൾക്കും വിരക്തന്മാർക്കും ഉള്ളതാണ് നിർഗുണോപാസന.  ബാക്കിയുള്ളവർക്കുള്ളതാണ് സഗുണോപസന.  നിർഗുണോപാസന ക്ലേശമേറിയതാണ്   ദേഹമാണ് താനെന്ന് അഭിമാനിക്കുന്നവർക്ക്  നിർഗുണം ക്ലേശകരമായിരിക്കും.നിർഗുണമായാലും സഗുണമായാലും  ഉപാസനാ വസ്തുവിന് ഭെദമില്ല. ഭേദബുദ്ധി ഉപാസകരുടെ മനസ്സിലാനുള്ളത്.

സഗുണോപസന 3 വിധമാണ്.  1.മന്ത്രോപസന  2.തന്ത്രോപസന  3. യന്ത്രോപസന
മന്ത്രം കൊണ്ട്  ഉപാസിക്കുന്നത് മന്ത്രോപസന. വിഗ്രഹത്തിലൂടെ ഉപാസിക്കുന്നത്  തന്ത്രോപസന. യന്ത്രധാരാണത്തിലൂടെ യന്ത്രോപാസന. മൂന്ന്‌ ഉപാസനകളും ഗുരുവിന്റെ ഉപദേശം വഴി വേണും സ്വീകരിക്കുവാൻ. ഗുരുവിന്റെ ഉപദേശമില്ലാത്ത സാധന ജീവനില്ലാത്ത ദേഹം പോലെയാണ്. ഗുരു മന്ത്രബീജാക്ഷരത്തിലൂടെ തന്റെ താപഃ പ്രഭാവം ശിഷ്യനിലേക്ക് പകരുകയാണ് ചെയ്യുന്നത്. അപ്പോഴാണ്‌ മന്ത്രം ചൈതന്യപൂർന്നമാകുന്നത്. സാധകന് മന്ത്രസിദ്ധി കൈവരുന്നത് അങ്ങനെയാണ്. ഉത്തമാഗുരുവിൽ നിന്ന് മന്ത്രം സ്വീകരിക്കുന്നതിന്  'ദീക്ഷ' എന്ന് പറയുന്നു. ദീക്ഷ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്  പുണ്യത്തെ പ്രദാനം ചെയ്യുന്നതും പാപത്തെ ക്ഷയിപ്പിക്കുന്നത് എന്നാണ്.

ഗുരുവും ശിഷ്യനും ഉത്തമൻമാരാണെങ്കിൽ മാത്രമേ ആധ്യാത്മിക ജീവിതത്തിൽ സത്യാ സാക്ഷാത്കാരം ഉണ്ടാവുകയുള്ളൂ.

ദീക്ഷ 3 തരത്തിലാണ് . 1.മന്ത്രദീക്ഷ  2.ശാക്തി ദീക്ഷ  3.ശാംഭവി ദീക്ഷ എന്നിങ്ങനെയാണ്.
ഗുരുമുഖത്തുനിന്ന് മന്ത്രം ശ്രവണം ചെയ്യുന്നതാണ്  മന്ത്രദീക്ഷ. ജനനമരണ സ്വരൂപമായ 'സംസാര'ത്തിൽ നിന്ന് രക്ഷിക്കുന്നതിനാലാണ്  മന്ത്രത്തിന്  ആ പേരുവന്നത്. ഓരോ ദേവനും ഓരോ മൂലമന്ത്രമുണ്ട്. മന്ത്രങ്ങളും മന്ത്രദേവതകളും   ഉപാസകന്റെ രുചിഭെദമനുസരിച്ച് പലതാണ്. എങ്കിലും ഒന്നിൽത്തന്നെ എല്ലാം ഉണ്ട് . കാരണം എല്ലാറ്റിലും ഉള്ളത് ഒന്നുതന്നെയാണ് . ഭൂതരാശികൾ പലതാണെങ്കിലും അവയെല്ലാം ബ്രഹ്മത്തിൽ നിൽക്കുന്നു. ബ്രഹ്മത്തിൽനിന്നുതന്നെ ഉണ്ടാകുന്നു. ഇത് അറിയുന്നവൻ ബ്രഹ്മജ്ഞാനിയായിത്തീരുന്നു.  
  തുടരും ..................... click here 

സംഭവിച്ചതൊക്കെ സംഭവിക്കാനുള്ളതായിരുന്നു

" സംഭവിച്ചതൊക്കെ സംഭവിക്കാനുള്ളതായിരുന്നു " എന്ന ചിന്ത നിങ്ങളുടെ മനസ്സിനെ അല്പമെങ്കിലും കുളിർപ്പിക്കുമെങ്കിൽ അങ്ങനെയായികൊള്ളട്ടെ, വിരോധമില്ല. പക്ഷേ, ഇനി സംഭവിക്കാനുള്ളത് യഥാകാലം സംഭവിച്ചുകൊള്ളും എന്ന വിചാരത്തിൽ കൈയും കെട്ടി നോക്കി ഇരിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ അത് ശുദ്ധ ഭോഷ്ക്കാണ്. കാരണം; സമയം ഏറ്റവും വിലപിടിപ്പുള്ള സംഗതിയാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തുതന്നെ വേണം. ചരിത്രത്തിന്റെ ഗതി സ്വയം മാറുകയില്ല. അത് തിരിച്ചുവിടുകയാണ്. സമയനിഷ്ഠയുടെ പുത്രിയാണ് " വിശ്രമം ".

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ജീവിക്കാൻ പഠിച്ചത്

ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രശ്നം; അതായത് നമ്മൾ തോൽക്കുന്നതുവരെ.

********************

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ജീവിക്കാൻ പഠിച്ചത്. പറഞ്ഞിട്ടെന്താ, പഠിച്ചുവന്നപ്പോഴേക്കും ജീവിതം കഴിയാറായി എന്നുമാത്രം!

********************

പുറമ്പോക്കിൽ മുണ്ടും വിരിച്ചിരുന്ന് ചീട്ടുകളിക്കാത്തവന് ചീട്ടുകളി അറിഞ്ഞുകൂടാ എന്ന് വിചാരിക്കരുത്.

********************

ജീവിതം ക്രിക്കറ്റ് കളിയല്ല, ഒന്ന് പിഴച്ചാൽ ഉടൻ ഔട്ടാകാൻ.

********************

'പരാജയപ്പെട്ടു' എന്ന് പറഞ്ഞാൽ വിജയ്ക്കുവാനുള്ള നമ്മുടെ നിശ്ചയം അത്ര ശക്തമായിരുന്നില്ല എന്ന് മാത്രമേയുള്ളു.

********************

ജീവിതം ജീവിക്കുകയല്ല; ജീവിക്കപ്പെടുകയാണ്.

********************

തെറ്റുവരുത്താൻ പറ്റാത്ത വിധത്തിൽ അത്ര ബുദ്ധിമുട്ടേറിയതൊന്നുമല്ല ജീവിതം.

********************

ഒരാളെ നിശബ്ദനാക്കി എന്നുവെച്ച്, നിങ്ങൾ അയാളിൽ മാറ്റം വരുത്തിയെന്ന് കരുതേണ്ട.

അറിവ് വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു

സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തുലാഭം? ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു. ഭൂമിയോ എന്നേക്കും നിലനിൽക്കുന്നു. ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തു കഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു. സൂര്യന് കീഴിൽ പുതുതായി ഒന്നുമില്ല. "ഇത് പുതിയത്" എന്ന് പറയുവാൻ തക്കവണ്ണം വലതുമുണ്ടോ? അറിവ് വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു. ഭോഷനെ ക്കുറിച്ചാകട്ടെ, ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല! വരും കാലത്ത് അവരെയൊക്കെയും മറന്നുപോക്കുന്നു. അയ്യോ!! ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു.

വിശ്വസിക്കാവുന്ന മൂന്ന് സുഹൃത്തുക്കൾ ഉണ്ട്

ചെറുതും വലുതുമായ എല്ലാ ക്ലേശങ്ങളിലും വലുത് ഒരിക്കലും സംഭവിക്കാത്തവയാണ്.

********************

ജീവിതത്തിൽ സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല, സന്തോഷമില്ലാത്ത കാര്യങ്ങളും കടന്നുപോകുന്നു; അതേ വേഗതയോടെ.

********************

വിശ്വസിക്കാവുന്ന മൂന്ന് സുഹൃത്തുക്കൾ ഉണ്ട്.
(1). വയസ്സായ ഭാര്യ
(2). വയസ്സായ നായ
(3). റൊക്കം എടുക്കാനുള്ള പണം.

********************

അവസരമില്ലെങ്കിൽ കഴിവിന് വലിയ പ്രാധാന്യമൊന്നുമില്ല.

********************

ശത്രുവില്ലെങ്കിൽ സമരമില്ല,
സമരമില്ലെങ്കിൽ വിജയമില്ല,
വിജയമില്ലെങ്കിൽ കിരീടമില്ല.

********************

സിംഹാസനം എന്നത് പട്ടിൽ പൊതിഞ്ഞ തടിക്കഷ്ണമാണ്.

********************

ദുർബലന്റെ വിട്ടുവീഴ്ചകൾ ഭയത്തിന്റെ വിട്ടുവീഴ്ചകളാണ്.

********************

സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് വീരസ്യം കാണിക്കുവാൻ ഏത് മണ്ടനും കഴിയും.

അവസരം ഒരിക്കലെ വന്ന് വാതിക്കൽ മുട്ടുകയുള്ളു

അവസരം ഒരിക്കലെ വന്ന് വാതിക്കൽ മുട്ടുകയുള്ളു. പിന്നെ അത് മുട്ടുന്നതൊക്കെ അയൽവക്കത്തായിരിക്കും. കൊടുമുടിയിൽ എത്തുന്നതിനുമുമ്പ് പർവ്വതത്തിന്റെ ഉയരം അളക്കരുത്. അപ്പോൾ കാണാം, അത് എത്ര ഉയരം കുറഞ്ഞതായിരുന്നുവെന്ന്. ജീവിതം നിന്നോട് ആവശ്യപ്പെടുന്നത് നിന്റെ കരുത്ത്  മാത്രമാണ്. ഒരൊറ്റ അത്ഭുതകൃത്യമേ നീ ചെയ്യേണ്ടതുള്ളു. "ഓടി ഒളിക്കാതിരിക്കുക!" വിജയം, അതിന്റെ പൊള്ളത്തരം ഒരിക്കലും നിന്നിൽ നിന്ന് മറച്ചുവെയ്ക്കാതിരിക്കട്ടെ! നേട്ടം ഒന്നുമില്ലായ്മയാണ്. പ്രയത്നം അതിന്റെ വേദനയും, അതുകൊണ്ട് നമ്മിൽ നിന്ന് മുന്നോട്ടു കുതിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന, ആത്മാവിന്റെ പ്രേരണ നിലനിർത്താൻ ശ്രമിക്കുക! 

ഗീത ഒരു പഠനം - 03

ശരീരം പോലെ ലോകത്തിലുള്ള ശബ്ടാദി വിഷയങ്ങളും ഭ്രമ മാത്രങ്ങള്ളണ്. ഇല്ലാത്ത ശരീരം കൊണ്ട് ഇല്ലാത്ത വിഷയങ്ങളെ അനുഭവിക്കുന്നതായി ജീവൻ ഭ്രമിക്കുന്നു. എല്ലാവരുടെയും ജീവിതത്തിന്റെ എല്ലാവശങ്ങളും ഒരുപോലെ അസത്യങ്ങളാണ്. അതുകൊണ്ട് എത്രകാലം കഴിഞ്ഞാലും സത്യത്തെ അറിയുവാൻ കഴിയുന്നില്ല.ഇല്ലാത്ത ശബ്ടാദി വിഷയങ്ങളിൽ നിന്ന് മനസ്സിനെ തിരിക്കുന്നവന് സത്യത്തെ തിരിച്ചറിയാൻ കഴിയും.

ഇല്ലാത്തത്  എപ്പോഴും ഇല്ലാത്തതും, ഉള്ളത്  എപ്പോഴും ഉള്ളതുമാണ്. ശരീരവും വിഷയ പദാർത്‌ഥങ്ങളും പലപ്പോഴും ഇല്ലാത്തതും ചിലപ്പോൾ മാത്രം ഉള്ളവയുമാണ. ചിലപ്പോൾ മാത്രം ഉള്ളതായി തോന്നുന്ന വസ്തു സത്യമല്ല. സത്യമായ ഒരു വസ്തു അതിനടിയിൽ ഉള്ളതുകൊണ്ടാണ് 
അസത്യമായ പലതും ഉള്ളതുപോലെ  കാണപ്പെടാൻ  ഇടവരുന്നത്. ആ സത്യവസ്തുവാണ്  ജഗത്തിന്റെ സത്ത. അതിനെ ആത്മാവെന്നും ബ്രഹ്മമെന്നും ഈശ്വരൻ എന്നൊക്കെ വിളിക്കുന്നു. ലോകമൊട്ടാകെ നശിച്ചാലും അതിന് നാശമില്ല. ഈ പരമവസ്തുവിനെ തന്നെയാണ് എല്ലാവരും 'ഞാൻ' എന്ന് അഭിമാനിക്കുന്നത്; പക്ഷേ അറിയുന്നില്ലന്നേയുള്ളൂ.

എല്ലാ ജീവികളുടെയും എല്ലാ പദാർത്‌ഥങ്ങളുടെയും പരമസത്തയായ ആത്മാവ് ഒരിക്കലും ഉണ്ടായുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല. അത് എപ്പോഴും എവിടെയും ഒരുപോലെ നിലനിൽക്കുന്നു. ഈ ആത്മ ചൈതന്യമോഴിച്ച് മറ്റെല്ലാം മിഥ്യയാകയാൽ ആർക്കും ഒന്നിനെക്കുറിച്ചും വ്യസനിക്കുവാൻ അർഹതയില്ല. 

ഇനി ജനനമരണങ്ങൾ സത്യമാണെങ്കിൽത്തന്നെ, അത് നിയതമായ സ്വഭാവങ്ങൾ ആയാതിനാൽ  അതിനെ ആർക്കും തടുക്കുവാൻ സാദ്ധ്യമല്ല. തടയാൻ കഴിയാത്ത ആപത്തിനെ പറ്റി  ദുഖിച്ചു കാര്യമില്ല.ബുദ്ധിമാന്മാർ അത് ചെയ്യാറുമില്ല.വെള്ളത്തിലെ കുമിളപോലെ ക്ഷണനേരം മാത്രം നിലനിൽക്കുന്ന ശരീരത്തിന്റെ നാശത്തിൽ ആർക്കും ദുഃഖിക്കാനോ സന്തോഷിക്കണോ ഒന്നുമില്ല. ശരീരത്തിലുള്ള സത്യ ബുദ്ധിയും, അഭിമാനവും കാരണം ആർക്കും ആത്മതത്വത്തെ വേണ്ടവിധത്തിൽ അറിയുവാൻ കഴിയുന്നില്ല.ബ്രഹ്മം ഒഴികെ ബാക്കിയെല്ലാം തോന്നൽ ആയതിനാൽ വ്യസനവും ഭീതിയും തികച്ചും അസ്ഥാനത്താണ്. പരമതത്ത്വം മാത്രമേ പരമാർത്ഥ മായിട്ടുള്ളുവെങ്കിൽ പിന്നെ ആരാണ് കൊല്ലുന്നത് ?  ആരെയാണ്  കൊല്ലുന്നത് ?  ആയുധങ്ങൽക്കോ അഗ്നിക്കോ മറ്റു ഭൂതങ്ങൽക്കോ ആത്മാവിനെ ഒന്നും ചെയ്യാൻ കഴിയില്ല.

അസത്തായിരിക്കുന്ന ജഗത്തിൽ  ചെയ്യപ്പെടുന്ന യുദ്ധവും അസത്തല്ലേ? അപ്പോൾ ഈ യുദ്ധം കൊണ്ട് ആർക്ക്, എന്ത് നേട്ടം എന്ന് ചിന്തിക്കരുത്. 
ജഗത്ത്  അസത്താണെങ്കിളും അതിലുള്ള  എല്ലാ  ജീവികളും സുഖത്തെ കാംക്ഷിക്കുന്നുണ്ട്. ദുഃഖം ആർക്കും ഇഷ്ട്ടമല്ല. സുഖത്തിനുവേണ്ടി  എല്ലാവരും ക്ളെശിക്കുന്നു. ധർമ്മമാണ് സുഖത്തിന് ഹേതു. എവിടെ ധർമ്മമുണ്ടോ അവിടെ സുഖമുണ്ട്. ധർമ്മത്തിന്റെ ക്ഷയവും അധർമ്മത്തിന്റെ വളർച്ചയുമാണ്‌ ദുഃഖത്തിന്റെ മുഖ്യഹേതു. ധർമത്തെ രക്ഷിക്കുകയെന്നത്  ക്ഷത്രിയന്റെ ധർമ്മമാണ്. പേരുകേട്ടവൻ  പേര്കെട്ട്  ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണ്. ജയാപജയങ്ങളെകുറിച്ച്  ചിന്തിക്കേണ്ടതില്ല. വിജയിച്ചാലും പരാജിതനായാലും സ്വധർമ്മം ആച്ചരിക്കലാണ് കൃതാര്ത്ഥതയ്ക്കും നിലനിൽപ്പിനും ഹേതുവായിത്തീരുന്നത്.  ജയാപജയങ്ങളെ പ്പറ്റി ചിന്തയും ശ്രദ്ധയും ഉണ്ടെങ്കിൽ ആ പ്രവർത്തി ധർമ്മാചരണമാകാനും പോകുന്നില്ല. എകാഗ്രമായിതീർന്ന പ്രജ്ഞകൊണ്ട്  താനടക്കമുള്ള ജഗത്തിന്റെ മൂലസത്തയായ ആത്മാവിനെ മറക്കാതിരിക്കുകയും ധർമ്മത്തെ ആചരിക്കുകയും ചെയ്താൽ മതി. 

ഈ ജഗത്തും അതിൽ ചേഷ്ടിക്കുന്ന താനും തന്റെ ചെഷ്ടകളെല്ലാം മിഥ്യയാണ്‌. എങ്കിലും ധർമ്മത്തെ ആചരിക്കണം.എന്തിനു വേണ്ടി എന്ന് ചോദ്യമില്ല. ധർമ്മാചരണം ധർമ്മാച്ചരണ ത്തിനുവേണ്ടിമാത്രം. അല്ലാതെ ലാഭചേതങ്ങൽക്ക് പ്രയത്നിക്കുന്നവൻ പരമ മൂഢനും പരമാർത്ഥത്തെ ഒരു തരത്തിലും അറിയാത്തവനുമാകുന്നു. അതിനാൽ ധർമ്മത്തിന്  വേണ്ടി ധർമ്മ ത്തെ ആചരിക്കു. അധ്യാത്മശാസ്ത്രങ്ങളുടേയൊക്കെ  നിഗൂഢമായ സന്ദേശത്തിന്റെ രത്നച്ചുരുക്കമാണിത്‌. ഇതിനെ വേണ്ടവിധം അറിഞ്ഞ്‌  പ്രായോഗികമാക്കി ജീവിക്കുന്ന ബുദ്ധിമാന്മാരെ 'സ്ഥിതപ്രജ്ഞൻ' എന്ന് വിളിക്കുന്നു. അവർ സുഖികളും സംതൃപ്തരുമാണ്.                      

" ധൈര്യമില്ല " എന്ന് സമ്മതിക്കുവാൻ ധൈര്യമുള്ള പുരുഷന്മാർ കുറച്ചേയ്യുള്ളു

തമാശ പറഞ്ഞിട്ട് അവനവൻതന്നെ ചിരിക്കരുത്. പൊടിക്കുപ്പിക്ക് തുമ്മാൻ അവകാശമില്ല.

********************

ലോകത്ത് രണ്ടുതരം ദുഃഖമാണുള്ളത്. (1). നിങ്ങളുടെ ഹൃദയാഭിലാഷം സഫലമാകാതിരിക്കുക. (2). അത് സഫലമാകുക.

********************

" ധൈര്യമില്ല " എന്ന് സമ്മതിക്കുവാൻ ധൈര്യമുള്ള പുരുഷന്മാർ കുറച്ചേയ്യുള്ളു.

********************

മറ്റുള്ളവരുടെ മെഴുകുതിരികൾ കത്തിച്ചുകൊടുക്കുക; പക്ഷേ നിങ്ങളുടെ മെഴുകുതിരി കെടുത്തി കളയരുത്!

********************

പൈസ ചെലവാക്കി സ്നേഹിതന്മാരെ സമ്പാദിക്കുന്നത് നന്നല്ല. സ്നേഹം നിങ്ങൾക്ക് വില കൊടുത്തു വാങ്ങാൻ കഴുയുമെങ്കിൽ അവർ (സ്നേഹിതന്മാർ) അത് നിങ്ങളേക്കാൾ വിലകൊടുക്കുന്നവർക്ക് വിറ്റുകളയും.

********************

ഒരു കാര്യവും നോക്കാതെ ചിലർ നടക്കുന്നതിന് ഒരു കാരണമേയുള്ളു. അതിൽ വലിയ കാര്യമില്ല!

********************

സ്വന്തം പറ ഉപയോഗിച്ച് എല്ലാവരുടേയും ധാന്യം അളക്കരുത്! കാലദേശങ്ങൾക്ക് അനുസരിച്ച് അളവിന്റെ ഏകകത്തിൽ (unit) വ്യത്യാസം വരും.

പരാജയപ്പെടാനായി മാത്രം ആരും ജനിക്കുന്നില്ല

പലവഴികളിലൂടെയുള്ള സഞ്ചാരം ചിലപ്പോൾ തുടങ്ങിയേടത്തുതന്നെ എത്തിച്ചെന്നിരിക്കും. അപ്പോൾ അത് ഒരു പുതിയ തുടക്കമാകാം. ഒറ്റ വഴിയിലൂടെയുള്ള യാത്ര ആത്യന്തികമായി സമ്മാനിക്കുന്നത് നിരാശയാകാം. പിന്നെയത് തിരുത്താനോ പുതിയ വഴി കണ്ടെത്താനോ കഴിഞ്ഞെന്നു വരില്ല. പരാജയപ്പെടാനായി മാത്രം ആരും ജനിക്കുന്നില്ല. അവസരം അപ്രതീക്ഷിതമായി വരുമ്പോൾ സ്വീകരിക്കാൻ തയ്യാറായി ഇരിക്കുക. മണവാളനെത്തുമ്പോൾ വിളക്കിലെ എണ്ണ വറ്റിപോകരുത്.

വേദവും വേദസംസ്കാരവും

ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരമാണ്. ലോകത്ത് ഇത്ര യധികം സംസ്കാര പ്രച്ചുരിമയെ പുഷ്ഠിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ക്രാന്തദർശികളായ ഋഷിമാരാൽ നിർമ്മിക്കപ്പ്പെട്ടതാണ്  - നമ്മുടെ പൈതൃകം - ആത്മീയമായ  ഔന്നത്യത്തിന്റെ ഉദാത്തമായ അവസ്ഥയാണ് ഭാരതീയൻറെ ആർഷ സംസ്കൃതി. "ആർഷം" എന്ന പദം തന്നെയും, ഋഷിയെ സംബന്ധിച്ചത്, ഉറച്ചത്  എന്നെല്ലാമുള്ള അർത്ഥത്തിലാണ് അതുപയോഗിച്ചത്. പ്രപഞ്ചത്തിന്റെ കാരണ സവിശേഷതകളെക്കുറിച്ച് ധ്യാനനിരതരായ ഋഷിമാരുടെ ഹൃദയകമലങ്ങളിൽ ഈശ്വരൻ കോരിചൊരിഞ്ഞ കാരുന്യാംബൂവാണ്. ആർഷ വചനങ്ങൾ  ഇതിനെയെല്ലാം ഒന്നാകെ "വേദങ്ങൾ" എന്നാണ് ഋഷിമാർ വിശേഷിപ്പിച്ചിട്ടുള്ളത്.

എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ്  ഉത്തരം, അതുകൊണ്ട്   പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ വിഷയമാണ്.

എന്താണ് വേദങ്ങളിലെ പദാർത്ഥസംജ്ഞകൾ - ഈശ്വരൻ, സൃഷ്ടി, മനുഷ്യൻ, പ്രകൃതി, പഞ്ചഭൂതങ്ങൾ, ജീവൻ, ജൈവീകത,ധർമ്മം, പ്രേമം, കരുണ, ഐക്യം, ബലം, ഊർജ്ജം, ബുദ്ധി, പ്രപഞ്ചശാസ്ത്രം, ഖഗോള ശാസ്ത്രം, ആയുർവേദം, അഹിംസ, ബ്രഹ്മചര്യം, അങ്ങനെ നിരവധി വിഷയങ്ങൾ, വേദം കൈകാര്യം ചെയ്യുന്നു. വേദങ്ങളുടെ പഴക്കത്തെക്കുറിച്ച് പാശ്ചാത്യരും,
പൗരസ്ത്യരുമായ പണ്ഡിതന്മാർ ഇന്നും ഏകതാനയിലെത്തിയിട്ടില്ല. എന്നാൽ സായിപ്പ് പറയുന്നത് ഞങ്ങൾക്ക് പ്രമാണം എന്ന് ചിന്തിക്കുന്ന അനേകം പേർ നമ്മുടെ വിദ്യാഭ്യാസ മണ്ഡല തത്തിലുള്ളതുകൊണ്ട്  B.C 1500ന് അപ്പുറം വേദങ്ങളുടെ പഴക്കം കൊണ്ടുപോകാൻ നമ്മളും
തയ്യാറാകുന്നില്ല. പക്ഷേ പാശ്ചാത്യരുടെ'ഇടയിലും ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരുള്ളതിനാൽ  B.C 1500 എന്നത് അവരും തള്ളികളഞ്ഞിരിക്കുന്നു. വേദം അതിന് മുൻപ്  കുറേക്കൂടി പഴക്കമുള്ളതായി  അവർ കാണുന്നു. മാനവരാശിക്ക് ഈശ്വരൻ നൽകിയ ഈ രത്ന ഭണ്ഡാരം  അമൂല്യങ്ങളായ ദർശനങ്ങളെ  അവതരിപ്പിക്കുന്നു. അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.

ഇപ്രകാരം  വടം സർവ്വജനീനമായ മാനവ മൈത്രിയുടെ വിഭാവനവും വേദത്തിൽ തന്നിരിക്കുന്നു.ഇനി നമുക്ക് എത്ര  വേദങ്ങളുണ്ടെന്നും അവയുടെ ഘടന എപ്രകാരമാണെന്നും ആർഷഗ്രന്ഥങ്ങൾ എത്രയാണെന്ന് നോക്കാം.

1.ഋഗ്വേദ സംഹിത
2.യജുർവേദ സംഹിത
3. സാമവേദ സംഹിത
 4.അഥർവവേദ സംഹിത

ഇങ്ങനെ നാല് വേദങ്ങൾക്ക്  നാല്  ഉപവേദങ്ങൾ
1. ഋഗ്വേദം  -  ആയുർവ്വേദം
2 . യജുർവേദം - ധനുർവ്വേദം
3 . സാമവേദം  - ഗാന്ധർവ വേദം
4 . അഥർവ്വ വേദം - സ്ഥാപത്യ വേദം

ഈ  ചതുർവ്വേദ  സംഹിതകൾക്ക്  നാല്  ബ്രാഹ്മണങ്ങൾ
1 . ഋഗ്വേദം  - ഐതരേയ ബ്രാഹ്മണം
2 .  യജുർവേദം - ശതപദ ബ്രാഹ്മണം
3 . സാമവേദം  - ജൈമിനീയ ബ്രാഹ്മണം
4 .  അഥർവ്വ വേദം - താണ്ധ്യമഹാ ബ്രാഹ്മണം

ബ്രാഹ്മണങ്ങൾ വേദസംഹിതകളുടെ വ്യാഖ്യാനമാകുന്നു. മന്ത്രം കൊണ്ട്  എന്താണ് ഉദ്ദേശിക്കുന്നതെന്ന്  ഇതിൻറെ പ്രയോഗ പദ്ധതിയെന്താണെന്നും, യാഗച്ചടങ്ങുകൾ എങ്ങനെയെന്നും ബ്രാഹ്മണങ്ങൾ വിശദമാക്കുന്നു. ബ്രാഹ്മണങ്ങൾക്ക്  പുറമേ അതിന്റെ ഗണിതപരമായ പദ്ധതികൾ വിവരിക്കുന്നു. കൽപ ഗ്രന്ഥങ്ങൾ കൂടി വേദവ്യാഖ്യാന പരമ്പരയിൽ വരുന്നുണ്ട്. വേദത്തിന്റെ താത്വികവശങ്ങളെ സംബന്ധിച്ച് ഋഷിമാർ രചിച്ച ചിന്താ സൌരഭങ്ങലാണ്  ഉപനിഷത്തുകൾ.

ആത്മീയ പ്രാധാന്യമുള്ള 11 ഉപനിഷത്തുകൾ മഹാത്മാക്കളായ മനീഷികൾ നിർദ്ദേശിച്ചിട്ടുണ്ട് .

1. ഈശോവാസ്യം      2 .കേനം      3. കഠം          4.പ്രശ്നം          5 . മുണ്ഡകം           6 . മാണ്ഡൂക്യം
7 . ഐതരേയം      . 8. തൈത്തരീയം     9 . ചാന്ദോഗ്യം                10 . ബൃഹദാരന്യകം         11.ശ്വേതാശ്വതരം.

ഈ ആത്മതത്വ പ്രസാദനങ്ങളായ ഉപനിഷത്തുക്കലാണ്  ഭാരതീയ സംസ്കൃതിയുടെ സിംഹഭാഗവും
കൈകാര്യം ചെയ്യുന്നത്. അതിലൂടെ പ്രപഞ്ചദർശനത്തിന്റെ ശാസ്ത്രീയവശത്തെകുറിച്ചും അവർ ചർച്ച ചെയ്തു . ഈ ഗ്രന്ഥങ്ങൾ ആറെന്നമെന്ന്. അതിന്റെ ചെയ്താക്കളെയും നമുക്ക് നോക്കാം.

1.    ന്യായ ദർശനം  - ഗൗതമൻ
2.   സാംഖ്യ  ദർശനം  - കപിലൻ
3.   വൈശേഷിക ദർശനം  - കണാദൻ
4.   പൂർവ്വമീമാംസ - ജൈമിനി
5.  .ഉത്തര മീമാംസ - വ്യാസാൻ
6.  യോഗദർശനം - പതഞ്ജലി

പ്രപഞ്ചത്തിന്റെ ശാസ്ത്രീയ നിർവചനങ്ങളോട് ആത്മദർശനങ്ങളാവേദവും, ഉപനിഷത്തും കൂട്ടിചേർത്ത് പഠിക്കുമ്പോൾ ബ്രഹ്മ ജിജ്ഞാസയ്ക്ക് ശമനം വരുന്നു. ഈശ്വരീയ ജ്ഞാനത്തിന്  ആവശ്യം വേദപഠനമാണെന്ന്  മനു പറയുന്നു.

                                   "ബ്രഹ്മജിജ്ഞാസമാനാനം
                                   പ്രമാണം പരമം ശ്രുതിം "

"പരമമായ ശ്രുതി ബ്രഹ്മജിജ്ഞാസുകൾക്ക് പ്രമാണമാകുന്നു". ആരാണ് വേദപഠനത്തിനധികാരി?  ജിജ്ഞസുവാണ് (അറിവ് ആഗ്രഹിക്കുന്നവൻ) വേദപഠനത്തിനധികാരി.വേദം പഠിച്ചവൻ വിപ്രൻ..വേദപഠനത്തിന് ജാതിയും മതവുമില്ല. വാല്മീകിയും ,വ്യാസനും, ഐതരേയ മഹീദാസാനും, ജാബാല സത്യകാമനും ജാതി ബ്രാഹ്മണരല്ല.കാട്ടാളനായവനെ ബ്രഹ്മജ്ഞനായി ഉയർത്തുന്നതാണ്  വേദം. കാട്ടാളൻ  ബ്രാഹ്മണനാകുന്നത്  പ്രകൃതി നിയമം. ഈ  നിയമത്തെ ഋഷിമാർ 'വർണ്ണം' എന്ന് വിളിച്ചു. കാലക്രമേണ വർണ്ണത്തെ ജാതിയായി തെറ്റിദ്ധരിച്ചു. ഈശ്വരീയമായ വേദത്തിൽ, സകല മനുഷ്യരും (നിഷാദന്മാരുൾപ്പെടെ) വേദം പഠിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ആദിമ ഋഷിയുടെ പാരമ്പര്യത്തിൽ ജൈമിനിവരെയുള്ളവരെയാണ് വൈദിക ഋഷി പാരമ്പര്യം കൊണ്ടുദ്ദേശിക്കുന്നത്‌. അതിനു ശേഷം ശ്രീശങ്കരൻ വന്ന് ആചാര്യനിഷ്ട്ടമുള്ള അദ്വൈത സിദ്ധാന്തം സ്ഥാപിച്ച് ധർമ്മ പ്രചരണം നടത്തി. അദ്ദേഹത്തിന്റെ അദ്വൈത പരമ്പര ജാതി'ബ്രാഹ്മണ സമ്പ്രദായത്തിൽ വിശ്വസിച്ചു. അതേ ജാതിയിലുള്ളവർക്ക് മാത്രമായുള്ള വേദപഠന കേന്ദ്രവും, സന്യാസ പ്രസ്ഥാനങ്ങളുമാരംഭിച്ചു.

പക്ഷേ ശങ്കരന് ശേഷം ദക്ഷിണ ഭാരതത്തിലെ ശ്രീരാമാനുജൻ ദ്വൈതമതം സ്ഥാപിച്ച് അദ്വൈത ഖണ്ഡനം നടത്തി ധർമ്മ പ്രചരണം ചെയ്തു. ഉപനിഷത്തും, ബ്രഹ്മസൂത്രവും (ഉത്തരമീമാംസ) ഭാഗവത്ഗീതയുമാണ് രണ്ടുപേരും തങ്ങളുടെ സമത്വ പ്രചാരണത്തിനായി ഉപയോഗിച്ചത്. പിന്നീട് വന്ന ആചാര്യന്മാർ എല്ലാവരും ഈ രണ്ടു പക്ഷത്തും ചേർന്നു കൊണ്ട് അദ്വൈത - ദ്വിത സിദ്ധാന്തങ്ങൾക്കും, ദ്വൈതാദ്വൈതങ്ങൾക്കും , വിശിഷ്ടാദ്വൈതത്തിനും മുൻ‌തൂക്കം നൽകി.

ഇവിടെ ഒരു കാര്യം ഓർക്കേണ്ടതാണ്. ദ്വൈതമായിക്കൊട്ടെ അട്വൈതമായിക്കോട്ടേ അത് പ്രച്ചരിപ്പിക്കാനിരങ്ങിയവരുടെ ചിന്തകൾക്ക് ഹിന്ദുക്കൾ തമ്മിലടിച്ചു. ശൈവന് ശാക്തേയനേയും,ശാക്തേയന് വൈഷ്ണവനേയും സഹിഷ്നുതയോടെ കാണുവാൻ;കഴിഞ്ഞില്ല.

ഇതിന്‌ മാറ്റമുണ്ടാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ്. ശ്രീ ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരുദെവൻ പോലെയുള്ള കേരളീയ മത ദർശനങ്ങളുടെ ആഴം കുറച്ചുകൂടി വിപുലമാക്കുകയും അത് പ്രച്ചരിതമാക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികൾ വെദാധികാരനിരൂപണമെഴുതി സർവ്വമനുഷ്യർക്കും വെദാധികാരമുണ്ടെന്ന ആര്ഷവച്ചനത്തെ പ്രയോഗത്തിൽ വരുത്തി. ജാതിയും മതവും വേദപഠനത്തിന്  തടസ്സമില്ല എന്നദ്ദേഹം പ്രാചീനമായ ഉദാഹരണങ്ങൾ എടുത്തുകാട്ടിക്കൊണ്ട്  ബഹുജനസമരത്തിനിറങ്ങി; കേരളീയ നവോദ്ധാനത്തിന് വേദാർത്ഥ ചിന്തയുടെ സാകല്യം സർവ്വജനീനമാക്കി. - "സത്സംഗം "

ജീവിതമോ മരിച്ചേ തീരു

ഇരുട്ട് വെളിച്ചത്തേയോ വെളിച്ചം ഇരുട്ടിനേയോ ഇതേവരെ കണ്ടിട്ടില്ല. നിലവിളക്കിന്റെ ചുവട്ടിൽ ഉണ്ടുതാനും. സൂര്യനെ രാത്രി എന്തെന്ന് അറില്ല!

***************

അലാതം തിന്ദുക സ്യേവ
മുഹുർത്തമപി വിജ്വല
മാ തുഷാഗ്നിരിവാനർച്ചിഃ
കാ കരംഖാ ജിജീവിഷ്ഠഃ
മുഹുർത്തം ജ്വലിതം ശ്രേയോ
തതു ധൂമായിതം ചിരം

പനച്ചിക്കൊള്ളിപോലെ തെല്ലിടയെങ്കിലും ആളിക്കത്തുക. ഉമിത്തീപോലെ നാളമില്ലാതെ ജീവിക്കാൻ വിചാരിക്കരുത്. തെല്ലിട ആളിക്കത്തലാണ് നല്ലത്; ഏറെ നേരം പുകഞ്ഞു കിടക്കലല്ല!

***************

സർവ്വേ ക്ഷയന്തേ നിചയാഃ
പതനാന്തഃ സമുചയെ
സംയോഗ വിപ്രയോഗാന്തഃ
മരണാന്തം ച ജീവിതം.

എല്ലാ കൂട്ടിവെയ്ക്കലും പൊളിഞ്ഞേ തീരു! എല്ലാ ഉയർച്ചയും വീണേ തീരു! എല്ലാ ചേർച്ചയും പിരിഞ്ഞേ തീരു! ജീവിതമോ മരിച്ചേ തീരു!!!

തോൽക്കേണ്ട സമയത്ത് തോറ്റില്ലെങ്കിൽ ജയിക്കേണ്ട സമയത്ത് ജയിക്കാനാവില്ല

മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രഥമ വീക്ഷണത്തിൽ വിധിക്കപ്പെടാവുന്നതല്ല.

*******************

തോൽക്കേണ്ട സമയത്ത് തോറ്റില്ലെങ്കിൽ ജയിക്കേണ്ട സമയത്ത് ജയിക്കാനാവില്ല. തോൽവി താൽക്കാലികമായി ദുഃഖം നൽകുമെങ്കിലും നിരാശരാകാത്തവർക്ക് അത് വിജയത്തിലേയ്ക്കുള്ള ചുവടുവെയ്പായി മാറും. ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോഴും കിട്ടിയത് കൈവിടുമ്പോഴും മറ്റെന്തോ നന്മ പിന്നാലെയുണ്ടെന്ന് കരുതുക. പ്രവർത്തന നിഷ്ഠ ഇല്ലാതെ മാറിമാറി പ്രവർത്തിക്കുന്നവൻ ഒന്നിലും വിജയ്ക്കില്ല. ഒഴുക്കില്ലാത്തിടത്തു കിടന്ന് പായൽ പിടിക്കുന്നതിലും നന്നല്ലേ ഒഴുകി നടന്ന് മിനുസ്സമാർജ്ജിക്കുന്നത്.

ഗീത ഒരു പഠനം: സംഗ്രഹം - 01

യുദ്ധമദ്ധ്യത്തിൽ കൊണ്ട് നിർത്തിയ രഥത്തിന്റെ തട്ടിൽ നിന്ന് അർജ്ജുനൻ താൻ യുദ്ധം ചെയ്യാൻ പോകുന്ന ശത്രു സൈന്യത്തെ ഒന്ന് നോക്കി. പിത്രുതുല്യന്മാർ, സഹോദരങ്ങൾ, സ്യാലന്മാർ,ഗുരുനാഥന്മാർ, ഗുരുതുല്യർ, സ്നേഹിതന്മാർ ,ബന്ധുക്കൾ ശത്രുരൂപത്തിൽ നില്ക്കുന്ന ഇവരോട് യുദ്ധം ചെയ്യുന്നത് അധര്മ്മമാണെന്ന് അർജ്ജുനന് തോന്നി. ഈ ബോധം അദ്ധേഹത്തിന്റെ  ധൈര്യത്തിന്റെ ധൈര്യത്തെ ഉലച്ചു . ശക്തിയെ മഥിച്ചു. അർജ്ജുനൻ ക്ഷണനേരം കൊണ്ട് ദുർബലനും പരവശനുമായി, വില്ലും ശരകൂടവും താഴെ വീണു.
ഈ സമയത്താണ്  'നിസ്സഹായതകൾക്കപ്പുറത്ത്  നിന്റെ സാദ്ധ്യതകളെ കണ്ടെത്താൻ' ഭഗവാൻ ഉപദേശിക്കുന്നത്. ഭഗവത്ഗീതയിലെ  രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ  പതിനൊന്നാം ശ്ലോകം മുതലാണ്‌ ഭഗവാന്റെ ഉപദേശം ആരംഭിക്കുന്നത്.

പ്രവർത്തിക്കേണ്ട സമയം വരുമ്പോൾ നിരുത്സ്സഹപ്പെടുത്തുന്ന ധർമ്മബോധം ആപത്കരവും പരിഹാസ്യവുമാണ് എന്ന് മുന്നറിയിപ്പ് ഭഗവാൻ പാർത്ഥനു നൽകുന്നു. പണ്ഡിതനെപ്പോലെ  ശാസ്ത്രസിദ്ധാന്തങ്ങളെ സമർത്ഥിക്കുകയും അതേ സമയം പരമമൂഢനെപ്പോലെ അർഹതയില്ലാത്തവരെപ്പറ്റി വ്യസനിക്കുകയും ചെയ്യുന്ന അർജ്ജുനനെ ഭഗവാൻ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നു.

അനവസരത്തിൽ ഉണ്ടാകുന്ന വൈകാരികത മൂലം നിർണ്ണായക നിമിഷത്തിൽ ഇതികർത്തവ്യ മൂഢമാകുന്ന ജീവനെ, വൈകാരികമായ പ്രാകൃതത്വത്തിൽ നിന്ന് ഉണർത്തി, കർത്തവ്യ നിരതനാക്കാൻ ഉദ്ദേശിച്ച്  ഭഗവാൻ ചെയ്യുന്ന ഉപദേശങ്ങൾ ഇവിടെ തുടങ്ങുന്നു.ഇടയ്ക്കിടയ്ക്ക്  അർജ്ജുനൻ തൊടുത്തുവിടുന്ന സംശയങ്ങളും ചോദ്യങ്ങളും ഭഗവാന്റെ വാക് ധോരണിക്ക് കൂടുതൽ കൂടുതൽ ഉത്സുകത'പകരുന്നതേയുള്ളൂ.

ഭഗവാൻ അർജ്ജുനനോട്  പറഞ്ഞു :
ഇതെന്തൊരു വിരോധാഭാസമാണ്. മരിച്ചവരെയും ജീവിചിരിക്കുന്നവരേയും കുറിച്ച് അറിവുള്ളവർ ആരും വ്യസനിക്കാറില്ല. കാരണം മരിച്ചുവെന്നും ജീവിചിരിക്കുന്നുവെന്നുള്ള രണ്ട് വ്യവഹാരങ്ങളും ഒരുപോലെ അസത്യങ്ങളാണ്. വാസ്തവത്തിൽ ഞാനോ നീയോ ഈ കാണപ്പെടുന്ന ജനങ്ങളോ  ആരും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനിമേലിൽ ഉണ്ടാകുവാനും പോകുന്നില്ല എന്നുള്ളതാണ് സത്യം. മുൻപ് ഉണ്ടായിട്ടില്ല, മേലിൽ ഉണ്ടാവുകയുമില്ല എന്ന് വരുമ്പോൾ ഭൂതകാലത്തിലും ഭാവികാലത്തിലും  ഇല്ലാത്തത് വർത്തമാനകാലത്ത് മാത്രം ഉണ്ടാകുന്നതെങ്ങനെ?

അതിനാൽ ഇപ്പോൾ ഞാനോ നീയോ ഈ കാണപ്പെടുന്ന   ജനങ്ങളോ ഇല്ലെന്നുള്ളത് പരമാർത്ഥം. എങ്കിലും ആ പരമാർത്ഥത്തെ അറിയാൻ കഴിയാത്ത ഒരു ഭ്രമത്തിൽ എല്ലാവരും മുഴുകിയിരിക്കുകയാൽ ഇല്ലാത്തവയെങ്കിലും സ്വപ്നദൃഷ്ട്വാ പദാർത്ഥങ്ങൾ എന്നപോലെ ഉള്ളതായി തോന്നപ്പെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ തോന്നപ്പെട്ടാലും ഉള്ളത് മാത്രമേ ഉള്ളതായിരിക്കൂ. ഇല്ലാത്തത് എപ്പോഴും ഇല്ലതതുതന്നെയാണ്. ഇല്ലാത്തതിനേയും ഉള്ളതിനേയും വിവേകികൾ തിരിച്ചറിയുന്നു.

ശരീരം തുടങ്ങിയ കാരണങ്ങൾ വാസ്തവത്തിൽ മൂന്നു കാലത്തും ഇല്ലാത്തവയും, അത് ഉള്ളതാണെന്ന് തോന്നുവാൻ'ഹേതുവായ ആത്മാവ് എപ്പോഴും ഉള്ളതുതാണ്. ഭ്രമം കൊണ്ട് ശരീരാദികൾ ഉള്ളവയായി തോന്നപ്പെടുന്നു എന്നുമാത്രം. അങ്ങനെ തോന്നുമ്പോഴും ബാല്യം, കൌമാരം, യവ്വനം,വാർദ്ധക്യം തുടങ്ങിയ ദശാവിശേഷങ്ങൾ ശരീരത്തിന് ഉള്ളതായി അനുഭവപ്പെടുന്നു. അതുപോലെ ദേഹാന്തരപ്രാപ്തി എന്ന ഒരു ദാശാവിശേഷമുണ്ട്. ഇതിനെയാണ് മരണമെന്നും ജനനമെന്നും പറയുന്നത്.

എപ്രകാരം ബാലകൗമാരദികൽ ആപത്കരങ്ങളോ  ദുഃഖകാരണങ്ങളോ അല്ലയോ അതുപോലെ ജനനമരണങ്ങളും ദുഃഖിക്കത്തക്ക ആപതുകളല്ല. സത്യത്തെഅറിയുന്ന വിവേകികളായ ധീരന്മാർ അവയെപ്പറ്റി പരിഭ്രമിക്കുകയോ വ്യസനിക്കുകയോ ചെയ്യാറില്ല................    

ഭക്ത്യാ ഭാഗവതം ജ്ഞേയം - 04

തമോഗുണത്തിൽ നിന്നാണ്  പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. രജോഗുണത്തിൽ നിന്ന്   ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും. സത്വഗുണത്തിൽ നിന്ന് ഇന്ദ്രിയാധിഷ്ഠിത ദേവന്മാർ ഉണ്ടാകുന്നു. ജീവൻ എന്നത് ഈശ്വരചൈതന്യം തനെയാണ്‌. ജീവന് ഇന്ദ്രിയങ്ങളോടുള്ള അത്യന്ത സംയോഗം മൂലം 'ഞാൻ'  എന്ന  ഭാവം ഉണ്ടാകുന്നു. 'അഹം' എന്ന ഭാവത്തിന്റെ വളർച്ചക്ക്  ഇന്ദ്രിയങ്ങളിലൂടെയുള്ള വിഷയങ്ങളുടെ സ്വീകരണം കാരണമായിത്തീരുന്നു.

എന്നാൽ എപ്പോഴും ആത്മാവ് സാക്ഷീ ചൈതന്യമായി നിലനിൽക്കുന്നു. മനസ്സ് അനുഭവിക്കുന്ന സുഖദുഃഖങ്ങൾ   ജീവൻ സ്വയം ഏറ്റെടുക്കുകയാണ്. ആത്മാവിനുണ്ടാകുന്ന കേവലമായ ഒരു ഭ്രമഭ്രംഷമാണ്  ഇതിന് കാരണം. മനസ്സിന്റെ സുഖദുഖങ്ങളെ ജീവൻ  സ്വയം ഏറ്റെടുക്കുമ്പോൾ 'ഞാൻ' എന്ന  ഭാവമായി.

എന്നാൽ ആത്മവിചാരത്തിലൂടെ മനസ്സ് സ്വന്തം രൂപത്തെ തിരിച്ചറിയുമ്പോൾ ഭ്രമം അവസാനിക്കുകയും ആത്മബോധം തെളിയുകയും ചെയ്യുന്നു.അഹംഭാവം മാറി അഹംബോധം തെളിയാൻ 'തദനു ഭജന' (ആത്മവിചാരം) ചെയ്യുക. ജഡമേത്  ചേതനമെത്  എന്ന് അപ്പോൾ വേർത്തിരിച്ചറിയാൻ  കഴിയും. മനസ്സ് ഒരു പ്രവാഹമാണ്. ചിന്തയുടെ പ്രവാഹം. പ്രാണനെ നിയന്ത്രിച്ചാൽ മനസ്സിനെ നിയന്ത്രിക്കാം. പ്രാണശക്തിയാണ്  ജീവശക്തിക്ക് താങ്ങ്. പ്രാണായാമത്തിന്റെ പ്രാധാന്യം ഇതിൽ നിന്ന് മനസ്സിലാക്കാം.

ദുഃഖത്തിന്റെ യഥാർത്ഥ കാരണം അറിഞ്ഞാൽ മോചനത്തിന്റെ മാർഗ്ഗം  തുറന്നുകിട്ടും. അക്ഷമതയാണ് മിക്ക ദുഃഖങ്ങളുടെയും കാരണം. ദൈവത്തിന്റെ ഇച്ഹക്ക്  അനുസരിച്ചാണ് ജീവിക്ക് സുഖവും ദുഖവും വരുന്നത്. ജീവിയുടെ മുൻകാല കർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് ഈശ്വരേച്ഹ സംഭവിക്കുന്നത്‌.        

ഭക്ത്യാ ഭാഗവതം ജ്ഞേയം - 03


ഭാഗവതം എന്നത് ഒരു മനോഭാവമാണ്. ഏതിനെയും ഉൾക്കൊള്ളാൻ സന്നദ്ധമായൊരു മനോഭാവം. ഭാഗവതമായ മനസ്സിന് ഒന്നും അന്യമല്ല. ഏതു അപരിചിതമായ ആശയത്തേയും അത് ഉൾക്കൊള്ളും. ശ്രുതി, യുക്തി, അനുഭവം അനുഭവം എന്നീ മാനദണ്ഡങ്ങൾ വെച്ചുകൊണ്ട് അത് പരിശോധിക്കും.തള്ളേണ്ടത് തള്ളും; കൊള്ളേണ്ടത്  കൊള്ളും. ഭാഗവത മനസ്സ് ഇല്ലാത്തവർക്ക്‌ അപരിചിതമോ, നൂതനമോ ആയ ആശയം ഉൾക്കൊള്ളാൻ പ്രയാസമാകും. ഭാഗവതം എന്ന ഗ്രന്ഥം വായിച്ചതുകൊണ്ട് മാത്രം ഭാഗവത'മനസ്സ്'ഉണ്ടാവുകയില്ല.
ഭഗവാൻ ഏകൻ .... ബാക്കിയെല്ലാം മായ.     

ഭോഗംകൊണ്ട് കാമം നശിക്കുകയില്ല

വീതിച്ചുകൊടുക്കാത്ത സൗഭാഗ്യം സൗഭാഗ്യമേയല്ല. പാവങ്ങൾക്ക് നൽകുന്നതാണ് ദാനം. ബാക്കിയെല്ലാം കടം നൽകലാണ്.

*******************

തന്നിൽനിന്ന് അന്യമായി എന്തെങ്കിലും ഉണ്ടെങ്കിലേ ആർജ്ജിക്കാനോ വർജ്ജിക്കാനോ കഴിയു.

*******************

ഓരോരുത്തർക്കും അവരവരുടെ തലത്തിൽ ഉള്ളവരെ മാത്രമേ മനസ്സിലാക്കാൻ കഴിയു.

*******************

ഭോഗംകൊണ്ട് കാമം നശിക്കുകയില്ല. തീയിൽ നെയ്യ് ഒഴിച്ചാൽ കെടില്ല!

*******************

വീടിന്റെ വലിപ്പച്ചെറുപ്പം അതിനുള്ളിൽ ഇരുന്നുകത്തുന്ന വിളക്കിന് ബാധകമല്ല.

*******************

മഴ എത്ര ശക്തമായാലും ആകാശം നനയില്ല.

*******************

നിഴലിനെ തൊട്ടാൽ ദേഹത്തെ സ്പർശിച്ച സുഖം കിട്ടില്ല.

*******************

ഒരാളുടെ ചിന്ത, ആരോഗ്യം, വിശപ്പ്‌, ദാഹം ഇതൊക്കെ അയാൾക്ക് മാത്രമേ അറിയാൻ കഴിയു. മറ്റുള്ളവർക്ക് ഊഹിക്കാം, പക്ഷെ അത് ശരിയായി കൊള്ളണമെന്നില്ല. (മാത്രയുടെ കാര്യത്തിലെങ്കിലും!)

മാറ്റം പ്രകൃതി നിയമമാണ്

സംഭവിച്ചതെല്ലാം നല്ലതിന്

സംഭവിക്കുന്നതെല്ലാം നല്ലതിന്

ഇനി സംഭാവിയ്ക്കാനുള്ളതും നല്ലതിനാണ്.

നഷ്ടപ്പെട്ടതോർത്ത് എന്തിനു ദുഃഖിയ്ക്കണം?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്.

ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും

മാറ്റം പ്രകൃതി നിയമമാണ് 

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .

ഗീത ഒരു പഠനം - 02

ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും.ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല . പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും   ചെയ്യണമെന്നു ഗീത നമ്മെ പഠിപ്പിക്കുന്നു . ഗീതയിലെ ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്.

                 സർവ്വഃത പാണി  പാദം  തത് 
                 സർവ്വതോƒക്ഷി  ശിരോമുഖം
                 സർവ്വതഃ   ശ്രുതിമല്ലോകേ 
                 സർവ്വമാവൃത  തിഷ്ഠതി

ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട്  സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്. 

സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല.ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല. ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല. മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു. 

ലോകത്ത് ഇന്ന്  കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു. യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു.യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത് 
സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ  വേണ്ടിയായിരിക്കണമെന്ന്  ഗീത നമ്മെ പഠിപ്പിക്കുന്നു. 
ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക.സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'.ബഹുജനഹിതായ, ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും.ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം.സാക്ഷാത്കാരം കൊണ്ട്  നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം. 

ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക.നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.

സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
ലോകത്ത് ശാന്തിയും സമാധാനവും തനിയെ  വരും. 

നിങ്ങളുടെ ജീവരഥം തെളിക്കാൻ  പാർതസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക. - "സത്സംഗം"   

വിശപ്പിന്റെ വിഷമം അറിയില്ല

തനിക്ക് രണ്ടാംസ്ഥാനം മതി എന്നു വെയ്ക്കുകയാണ് ഉൽകൃഷ്ട ജീവിതത്തിന്റെ ആകെപ്പാടെയുള്ള സാരം.

******************

സാമൂഹ്യമായ എല്ലാ അസമത്വങ്ങൾക്കും കാരണം സ്വകാര്യ സ്വത്തു സമ്പ്രദായമാണ്. ഉള്ളവൻ ഉള്ളത് നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി " വട്ടം " പിടിച്ചുനിന്നു പറഞ്ഞു " ഇത് എന്റേതാണ് ! " ശുദ്ധാത്മാക്കളായ കുറേപ്പേർ അത് വിശ്വസിച്ചു !

******************

ഈ ലോകത്ത് സുഖികൾ രണ്ടുകൂട്ടരാണ്. ജ്ഞാനികളും മൂഡന്മാരും, മദ്ധ്യവർത്തികളാണ് ദുഃഖിതർ. അവർക്കുള്ളതാണ്‌ വേദശാസ്ത്രങ്ങളും നീതിസാരങ്ങളും.

********************

വയറു നിറഞ്ഞിരിക്കുന്നവന് വിശപ്പിന്റെ വിഷമം അറിയില്ല. 

ആർക്കും ആരേയും നന്നാക്കാൻ കഴിയില്ല. ആർക്കും ആരേയും ചീത്തയാക്കാനും കഴിയില്ല.

ആർക്കും ആരേയും നന്നാക്കാൻ കഴിയില്ല. ആർക്കും ആരേയും ചീത്തയാക്കാനും കഴിയില്ല. ബാഹ്യപ്രേരണയേക്കാൾ വലുതാണ്‌ നിങ്ങൾ സ്വയം അതിനു തയ്യാറായിരുന്നു എന്ന കാര്യം. വിരലുകൾ കൊണ്ട് ഞെരടുമ്പോൾ മാമ്പൂമൊട്ട് വിടരുന്നത് വിരലിന്റെ മിടുക്കുക്കൊണ്ടൊന്നുമല്ല. വിടരാനുള്ള ത്വര മാമ്പൂമൊട്ടിൽ അത്ര കലശലായിരുന്നു. ഒരു നല്ല കാറ്റ് അടിച്ചാലും മാമ്പൂമൊട്ട്  വിടർന്നേനെ !

ജീവിക്കാൻ കഴിഞ്ഞെങ്കിൽ

കൂടിന്റെ മൂലകളെല്ലാം വൃത്തികേടാക്കിയിട്ട്‌ കൂട്ടിലേക്കും ഒഴിഞ്ഞ ആകാശത്തേക്കും ഉറ്റു നോക്കുന്നതുപോലെയാണ് സുഖാന്വേഷണങ്ങൾ!
പ്രതീക്ഷിക്കുന്നു -
ഇത്രത്തോളം ഒന്നുകൂടി ജീവിക്കാൻ കഴിഞ്ഞെങ്കിൽ!
മറ്റൊരു വിധത്തിൽ കൂടു കേടുവരുത്താം
അത്രതന്നെ ... !!

അയാളുടെ അവസ്ഥ ശരിക്കുപറഞ്ഞാൽ അയാൾക്കേ അറിയു

അയാളുടെ അവസ്ഥ ശരിക്കുപറഞ്ഞാൽ അയാൾക്കേ അറിയു. പുറത്തു നിന്ന് കണക്കെടുക്കുന്ന ആൾക്ക് നഷ്ടമെന്നു തോന്നുന്നത് ഒരു പക്ഷെ അയാൾക്ക് ലാഭം എന്ന് തോന്നുന്നുണ്ടാകും. നനുത്ത സൗഹൃദത്തിന്റെ വെണ്‍പട്ടുപുതച്ചു നിൽക്കുന്ന അയാളെ നോക്കി " അവർ പറഞ്ഞു " പലരും പറ്റിക്കൂടി പറ്റിക്കുകയാണ്. ആ പറ്റിക്കൽ അയാളുടെ ബുദ്ധിയില്ലായ്മകൊണ്ട് സംഭവിക്കുന്നതല്ല. ആ പറ്റിക്കൽ അയാളുടെ അനുവാദത്തോടെ നടക്കുന്നതാണെങ്കിലോ....?

ഭക്ത്യാ ഭാഗവതം ജ്ഞേയം - 01

ഏതൊരു വ്യക്തിയും  ആവശ്യം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധിക മൂല്യമാണ് സത്യം. ഭാരതീയ ഋഷികൾ  ഇത് പണ്ടേ കണ്ടെത്തി. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ യാഥാർത്യവും സത്യത്തിൽ തന്നെ ഉറപ്പിച്ചു നിര്ത്തിയിരിക്കുന്നു. അതീന്ദ്രിയമായ സത്യവും അതീന്ദ്രിയമായ ജ്ഞാനവും ഒന്നുതന്നെ. സത്യദർശനമായിരുന്നു ഋഷിമാരുടെ ജീവിതലക്ഷ്യവും.

ആധുനികശാസ്ത്രവും അന്വേഷിക്കുന്നത് അതുതന്നെ. പദാർത്ഥനിഷ്ഠമായ മാർഗ്ഗത്തിലൂടെയാണ്  അവർ അന്വേഷിക്കുന്നത്. അതീന്ദ്രിയമായ സത്യത്തെ  ഭൗതികമാനങ്ങൾക്ക്  വിധേയമാക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ദേശകാലങ്ങൾക്ക്  വിധേയമായ മാനദണ്ഡങ്ങൾ കൊണ്ട് സത്യത്തെ അളക്കാൻ കഴിയില്ല. ജ്ഞാനത്തെ അളക്കാൻ ജ്ഞാനം കൊണ്ടേ കഴിയൂ.. ജ്ഞാനത്തിലൂടെ സത്യദർശനം സാധിച്ചവരാണ് ഋഷികൾ. അവരുടെ അന്തർമുഖവീക്ഷണം ജഗത്തിൻറെ പലതലങ്ങളെയും അനാവരണം ചെയ്ത് സത്യത്തിലേക്ക് അടുത്തു. മനുഷ്യ ജീവിതവുമായി   ബന്ധപ്പെടുത്തിക്കൊണ്ട്  സത്യസ്വരൂപത്തെ അന്വേഷിക്കുകയാണ് ശ്രീമദ് ഭാഗവതത്തിന്റെ ലക്ഷ്യം.

സത്യാന്വേഷണത്തിന് മനുഷ്യന് ലഭിച്ച ഉപാധിയാണ് ഈ ജഗത്ത്. അഖണ്ഡമായ നിത്യവസ്തുവാണ്  സത്യം. അതിലാണ് ജഗത്തിന്റെ നിലനില്പ്പ്. കാര്യത്തില്  നിന്ന് കാരണ ത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനും തിരോഭാവത്തിനും അധിഷ്ഠാനം സത്യമാണ്. ഇത് ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കി നിർണ്ണയിക്കാം.  പദാർത്ഥത്തിന്  അതീതമായ ഒരു സങ്കൽപ്പത്തിലാണ്  ജഗത്തിന്റെ നിലയെന്ന് ആധുനിക ഭൗതികശാസ്ത്രത്തിന്  സമ്മതിച്ചുതരുവാൻ കഴിയില്ല. എന്നാൽ  വ്യാസാൻ അതിനെ  സത്യത്തിന്റെ അനിത്യഭാവങ്ങളായി യുക്തിപൂർവ്വം  നമുക്ക് കാട്ടിത്തരുന്നു.  

സത്യവും ജ്ഞാനവും ഒന്നുതന്നെയാണെന്ന്  ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നു. വിജ്ഞാനം വിഷയത്മാകവും  വ്യക്തിനിഷ്ഠവുമാണ്. വിഷയങ്ങളോടുള്ള ബന്ധമാണ്  ജ്ഞാനത്തെ വിജ്ഞാനമാക്കുന്നത്. ജ്ഞാനം നിര്വിഷയമാക്കപ്പെടുമ്പോൾ  അത് പരമസത്യമായി മാറുന്നു. നാനാത്വത്തിലാണ് വിജ്ഞാനത്തിന്റെ നിലനില്ല്പ്പ്. സർവ്വപ്രാണികളിലും നിലനിന്നുകൊണ്ട്      ജഗത്ബോധം ജനിപ്പിക്കുന്നത് ഈ വിജ്ഞാനമാണ്‌. അതിനെ വിഷയനിർമുക്തമാക്കുമ്പോൾ  പരമമായ സത്യ ദർശനമായി.  

സ്വയം പ്രകാശികകുന്നതാണ് ജ്ഞാനം. അതിനെ പ്രകാശിപ്പിക്കുവാൻ മറ്റൊരു പ്രകാശവും ആവശ്യമില്ല. ഭഗവാൻ സത്യസ്വരൂപനാണ്. മോഹം നിമിത്തം പലരും അത് തന്നിൽതന്നെയാണ്   സ്ഥിതി ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല. ആ യാഥാർത്ഥ്യം അറിയിക്കുകയാണ്  ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഇന്ദ്രിയങ്ങൾ ബഹിർമുഖങ്ങളായതിനാൽ സത്യത്തെ തന്നിൽനിന്ന് അന്യമായി   കാണുവാൻ ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ അന്തർഖങ്ങളാക്കിയാൽ മാത്രമേ  സത്യത്തിന്റെ  സാക്ഷാത്കാരം സാധ്യമാകു.
ജഗത്തിന്റെ തൃഗുണാത്മികമായ രചന സത്യത്തെ തികച്ചും ആവരണം ചെയ്യുന്ന വിധത്തിലാണ്. അതുകൊണ്ട് പരമമായസത്യം തന്നിൽനിന്നു അന്യമാണെന്ന് മനുഷ്യർ വിചാരിക്കുന്നു. എന്നാൽ അത് അകത്തും പുറത്തും       നിർലിപ്തമായി സ്ഥിതി ചെയ്യുന്നു; ഒന്നിനോടും ചേരാതെ, എങ്ങും നിറഞ്ഞ്.  ആ സത്യമാണ് ഭാഗവത്തിന്റെ പ്രമേയം. അതിനെ സാക്ഷാത്കരിക്കുകയാണ്  ജീവിതത്തിൻറെ പരമലക്ഷ്യം
.
ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ശ്രീമദ് ഭാഗവതത്തിന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. കലിയുഗത്തിൽ അന്നഗതപ്രാണരായ മനുഷ്യർക്ക്  സരളമായ ഭക്തിമാർഗ്ഗത്തെ പ്രകാശിപ്പിക്കുന്നതിനാൽ ഭാഗവതത്തിന് മഹോന്നതമായ സ്വീകാര്യതയുമുണ്ട്. ഭക്തി മാത്രമല്ല ജ്ഞാനവൈരാഗ്യങ്ങളെക്കൊണ്ടും സമ്പുഷ്ഠമാണ്  ശ്രീമദ് ഭാഗവതം. 18 പുരാണങ്ങളിലും  ശ്രേഷ്ഠമായതിനാൽ ഇതിനെ പുരാണതിലകം എന്ന് വിളിക്കുന്നു.

പുരാണങ്ങൾ ഉപനിഷത്ത് ശാസ്ത്രങ്ങളുടെ കഥാരൂപത്തിലുള്ള ആവിഷ്ക്കാരങ്ങളാണ്. ഭാഗവതം സർവ്വൊപനിഷത് സാരവും. വേദങ്ങളിൽ പ്രകാശിപ്പിചിരിക്കുന്ന തത്ത്വങ്ങളുടെ സംക്ഷിപ്തവും  യുക്ത്യാധിഷ്ഠിതവുമായ പ്രഖ്യാപനങ്ങളാണ്‌ ഉപനിഷത്തുകളിൽ കാണപ്പെടുന്നത്‌.  ഉപനിഷത്തുകളിൽ പറഞ്ഞതിൽ കവിഞ്ഞ ഒരറിവും ഇനി ഉണ്ടാവാനില്ല. അറിവിൻറെ അവസാനമാണ്  'വേദാന്തം'.  വേദാന്തം തന്നെയാണ്   ഉപനിഷത്തുക്കൾ.                    

ഗീത ഒരു പഠനം

ഹിന്ദു  മത ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്  വേദങ്ങളാണ്. വേദങ്ങളുടെ സാരമാണ് ഉപനിഷത്തുകൾ. ആ ഉപനിഷത്തുക്കളുടെ സാരമാണ് ശ്രീമദ് ഭഗവത്ഗീത. 

ഗീത കേവലം ഹിന്ദുമത വിശ്വാസികളുടെ ഒരു മതഗ്രന്ഥമല്ല. അത് പൊതുവെ ലോകജനതക്ക് സ്വീകാര്യമായ, അത്യന്തം വിലപ്പെട്ട ഒരു അപൂർവ്വ ഗ്രന്ഥമാണ്. മനുഷ്യന് ദൈനം ദിന ജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും വിഷമങ്ങളെയും പരിഹരിച്ച് അവർക്ക് വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തേയോ സമുദായത്തേയൊ  മതത്തേയോ ലക്ഷ്യമാക്കിയല്ല ഉപദേശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ സമൂദായത്തിന് ഒട്ടാകെ ജന്മസാഫല്യം നേടുവാൻ അനുസരിക്കേണ്ട ഉപദേശങ്ങളാണ് ഗീതയിൽ കാണുന്നത്. മനുഷ്യ സമൂഹത്തിന്റെ സന്മാർഗ്ഗബോധത്തിനും ഉൾകർഷതിത്തിനും ഉന്നമനത്തിനും ശ്രേയസ്സിനും ഉതകുന്ന തത്വസംഹിഹകളുടെ സമാഹാരമാണത്.

ഭോഗതൃഷ്ണയിലും ഉപഭോഗസംസ്കാരത്തിലും ഉഴലുന്ന, സ്വധർമ്മം മറന്ന നമുക്ക് ഭഗവത്ഗീതയിലെ തത്ത്വോപദേശങ്ങൾ അത്യാവശ്യങ്ങളാണ്. അതി ഗഹനമാണ് ഗീതയിലെ തത്ത്വോപദേശസാരങ്ങൾ. അതുകൊണ്ടാണ് ഗീതാവ്യഖ്യാതാക്കളായ വിവധ പണ്ഡിത ശ്രേഷ്ഠന്മാർ അവരവരുടെ രുചിഭേദമനുസരിച്ച്  വവിധങ്ങളായ വ്യാഖ്യാനങ്ങൾ ഗീതയ്ക്ക്  നൽകിയിരിക്കുന്നത് . ഗീതാ സന്ദേശം ജ്ഞാനയോഗമാണ്, ഭക്തിയൊഗമാണ്, രാജയോഗമാണ്, കർമ്മയോഗമാണ് എന്നെല്ലാമാണ് ഈ  വ്യാഖ്യാനങ്ങൾ. ഓരോതരത്തിൽ ഇവയെല്ലാം ശരിയാണ് താനും. എല്ലാ യോഗങ്ങൾക്കും ഗീതയിൽ സ്ഥാനമുണ്ട്. 'സർവ്വ ശാസ്ത്രമയീ ഗീത' എന്ന് വ്യാസനും  'സമസ്ത വേദാർത്ഥ സാരസംഗ്രഹ ഭൂതം' എന്ന് ശ്രീശങ്കരനും ഗീതയെ വിശേഷിപിച്ചു . ' യുക്തിവാദികളുടെപോലും രാജാവ് എന്ന് മഹാത്മജിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ് .  ഗീതയെ അദ്ദേഹം രണ്ടാമത്തെ മാതാവായി വിശേഷിപ്പിച്ചിട്ടുമുണ്ട്. കഷ്ടതയോ ബുദ്ധിമുട്ടോ മന:ക്ളേശമോ വരുമ്പോൾ മഹാത്മജി ഈ രണ്ടാനമ്മയുടെ മടിയിൽ അഭയം പ്രാപിക്കും. അവിടെ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഒരു ശ്ളോകം അദ്ദേഹം കണ്ടെത്തുന്നു. ഗീതാ ഭക്തൻ നിരാശ എന്തെന്ന് അറിയുന്നില്ല. ' അനാസക്തിയോഗ'മെന്ന  ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം പ്രസിദ്ധമാണ്.

ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിൽ പതിനൊന്നാം ശ്ളോകം മുതൽ പ്രത്യക്ഷമായി തന്നെ ഉപദേശ തത്ത്വങ്ങൾ ആരംഭിയ്ക്കുന്നു. കുരുക്ഷേത്ര ഭൂമിയിൽ നടന്ന കൗരവ പാണ്ഡവ യുദ്ധത്തിൽ അർജ്ജുനൻ ബന്ധുജനങ്ങളോട് പോരിൽ ഏറ്റുമുട്ടുന്നതിനു വിമുഖത കാട്ടുകയും വില്ലും അമ്പും താഴെവെച്ചു വ്യാകുലചിത്തനായി തീരുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സ്വധർമ്മ തല്പരനാക്കുന്നതിനു സാരഥിയായിരുന്ന ശ്രീകൃഷ്ണൻ നല്കുന്ന ഉപദേശമാണ് ഭഗവത് ഗീത.        

ഒന്നും ചെയ്യാത്തവർക്ക് ഒരു തെറ്റും പറ്റുകയില്ല

സ്വന്തം മനസ്സ് മാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിനേയും മാറ്റിമറിക്കുവാൻ കഴിയില്ല.

*****************

ഉപദേശങ്ങൾക്കൊത്ത് സ്വയം പ്രവർത്തിക്കാത്തവരുടെ വാക്കുകൾ സുന്ദരമെങ്കിലും സുഗന്ധമില്ലാത്ത കൃത്രിമപൂക്കളെ പോലെയാണ്.

*****************

നടിപ്പൊന്ന്, നടപ്പ് മറ്റൊന്ന്; അത് ശരിയല്ല.

*****************

ഒന്നും ചെയ്യാത്തവർക്ക് ഒരു തെറ്റും പറ്റുകയില്ല.

*****************

പ്രതികാരദാഹി പ്രമേഹരോഗിയെ പോലെയാണ്. അവന്റെ മനസ്സിലെ വ്രണങ്ങൾ ഒരിക്കലും ഉണങ്ങുന്നില്ല.

*****************

സഹസാ വിദധീത ന ക്രിയാ
മവിവേകഃ പരമാപദാംപദം

പെട്ടന്ന് യാതൊന്നും ചെയ്യരുത്. വിവേകമില്ലായ്മ ആപത്തുകൾക്ക് കാരണമാകും. കർമ്മഫലം അനുഭവിച്ചുതന്നെ തീരണം. ഈശ്വരനെ കുറ്റപ്പെടുത്തുന്നതിനു പകരം തന്റെ പാപകർമ്മങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുക.

*****************

ആലോചനയില്ലാതെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നത്. മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്താത്ത പ്രവൃത്തി ചെയ്തില്ലെങ്കിൽ എല്ലാവർക്കും ദുഃഖവും നാശവും തരുന്ന ഫലങ്ങൾ അവയില നിന്ന് ഉണ്ടാകും. താൽക്കാലിക ലാഭം പിന്നീട് പെരും ചേതത്തിന് വഴിവെയ്ക്കും.

ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണം

പഴയകാലം മനസ്സിലൂടെ കടന്നുപോകുന്നു. ദുഃഖമുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. സുഖമുണ്ടോ? അതും ഇല്ലെന്നാണ് തോന്നുന്നത്. എന്താണ് സുഖവും ദുഃഖവും? ഒക്കെ മനസ്സിന്റെ ഒരു തോന്നൽ മാത്രം.

മന ഏവ മനുഷ്യാണാം 
കാരണം സുഖ ദുഃഖയോ

മനുഷ്യന്റെ സുഖ ദുഃഖങ്ങൾക്ക് കാരണം അവന്റെ മനസ്സാണ്. സുഖവും ദുഃഖവും എല്ലാം മനുഷ്യന്റെ മറ്റുകാര്യങ്ങളിലെന്നപ്പോലെ ആപേക്ഷികങ്ങളാണ്. ജീവിതം തടഞ്ഞു നിർത്താൻ കഴിയാത്ത ഒരു ഒഴുക്കുതന്നെയാണ്. ആ ഒഴുക്കിൽ കാറ്റത്തു പറന്നുവീണ ഒരു കരിയിലയാണ് ഓരോ ജീവനും. ഒഴുക്കിനൊപ്പം ആ കരിയിലയും ഒഴുകുന്നു. ചിലപ്പോൾ വട്ടം ചുറ്റുന്നു ചിലപ്പോൾ ചുഴിക്കുത്തിൽ മുങ്ങിത്താഴുന്നു. പിന്നൊരു മലരിയിൽ ഉയർന്നു പൊങ്ങുന്നു. ചിലപ്പോൾ കറങ്ങിക്കറങ്ങി ചില കരകളിൽ അടുക്കുന്നു. വീണ്ടും ഒഴുക്കിൽ പെടുന്നു. ഒഴുക്കിന്റെ ഗതി വിഗതികൾക്കൊപ്പം ചലിക്കാൻ വിധിക്കപ്പെട്ട പാവം കരിയില!.

എത്രയെത്ര കടവുകളിൽ അത് കറങ്ങിനിന്നു. അത് ഒഴുകി നീങ്ങി. കടന്നുപോന്ന കടവുകളെ ഓർത്ത് കരിയില ദുഃഖിക്കുന്നതും സന്തോഷിക്കുന്നതും വിഡ്ഢിത്തമാണ്. ദുഃഖത്തിന്റെ കടവുകൾ, സുഖത്തിന്റെ കടവുകൾ, കഷ്ടപ്പാടുകളുടെ കടവുകൾ, ദാരിദ്ര്യത്തിന്റെ കടവുകൾ, ബഹുമതിയുടെ കടവുകൾ, അവമതിയുടെ കടവുകൾ, എത്രയെത്ര കടവുകൾ ഈ കരിയില കടന്നുപോന്നിരിക്കുന്നു. ഇനിയും എത്രയെത്ര കടവുകൾ കടന്നു പോകാനിരിക്കുന്നു.

ജീവിതം ഒരു ഭാരമായി ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഇത് എന്നെങ്കിലും അവസാനിക്കുമ്പോൾ ഒരു ഭാരം ഒഴിഞ്ഞു എന്ന് വിശ്വസിക്കാനും എനിക്ക് കഴിയുന്നില്ല. ജീവിതത്തോടുള്ള ശരിയായ സമീപനം ജീവിതത്തെ അവഗണിയ്ക്കലാണ്. അല്ലാതെ ജീവിതത്തെ നിഷേധിക്കലല്ല. ഞാൻ ആത്മഹത്യ ചെയ്യാത്തതിന്റെ കാരണവും അതു തന്നെയാണ്. ഓരോ ആത്മഹത്യയും സഹായത്തിനു വേണ്ടിയുള്ള നിശബ്ദമായ നിലവിളിയാണ്. ആത്മബലമില്ലാത്തവരാണ് നിലവിളിക്കുന്നത്. 

ജീവിതം ഏക രസമല്ല എന്ന് എനിക്കറിയാം. ജീവിതത്തിന് നാം കല്പിക്കുന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യവും ഇല്ല. സന്തോഷമുള്ള കാര്യങ്ങൾ മാത്രമല്ല സന്തോഷമില്ലാത്ത കാര്യങ്ങളും കടന്നുപോകുന്നു, അതെ വേഗതയോടെ . ചെറുതും വലുതുമായ എല്ലാ ക്ളേശങ്ങളിലും വലുത് ഒരിക്കലും സംഭവിക്കാത്തവയാണ്. ഒഴുകുന്ന വെള്ളത്തിൽ ഉരുളുന്ന പാറയിൽ പായൽ പിടിക്കയില്ല. ആരും ഈ ലോകത്ത് തികച്ചും ഒറ്റപ്പെടുന്നില്ല. നിങ്ങളെ വേണ്ടവർ, നിങ്ങൾക്കു വേണ്ടവർ ഈ ലോകത്ത് എവിടേയോ ഉണ്ട്. അന്വേഷിച്ചു കണ്ടെത്തുക. നിരാശപ്പെടാൻ മാത്രം ഈ ലോകം അത്ര ചീത്തയൊന്നുമല്ല. ജീവിതവും അത്ര ചീത്തയല്ല. ജീവിതത്തിന് ഒരു ശരിയായ നിർവ്വചനം കണ്ടുപിടിക്കുവാൻ കഴിയുമോ? എന്താണ് ജീവിതം? എന്താണ് മരണം. രണ്ടും എനിക്കറിയില്ല. ആലോചിക്കുന്നവർക്ക് ജീവിതം ഒരു ചെറിയ നേരമ്പോക്കാണ്. അനുഭവിക്കുന്നവർക്ക്‌ ഒരു കരയിക്കുന്ന നാടകവും. മായയോ ഈശ്വര നിശ്ചയമോ യാദൃശ്ചികമോ എന്തു തന്നെയായാലും ജീവിതം കുഴഞ്ഞു മറിഞ്ഞ ഒരു പ്രശ്നമാണ്.

" ഒന്നും ഒന്നുമല്ല " എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ചിലപ്പോൾ " എന്തിലും എന്തോ ഒന്ന് ഉണ്ട് " എന്നും തോന്നാറുണ്ട്. ചുരുക്കത്തിൽ 

അറിയില്ലടിയന്നൊന്നും
അറിവില്ലെന്നറിഞ്ഞിടാം

എന്ന അവസ്ഥ. ഒന്നിനെക്കുറിച്ചും ഒന്നും അറിയാതെ, ഞാൻ ഒറ്റയ്ക്കാണെങ്കിലും " ഒറ്റയ്ക്കല്ല "എന്ന് ഉരുവിടുന്ന മനസ്സുമായി ഓർമ്മയുടെ കച്ചിത്തുരുമ്പിൽ പിടിച്ച് ഒഴുക്കിനൊപ്പം ഞാനിവിടെ ഇങ്ങനെ........

ഓരോരുത്തരും സ്വന്തം കണ്ണിൽ നിരപരാധിയാണ്

ശക്തനായ മനുഷ്യൻ അറിഞ്ഞിട്ടും പാപം തടുക്കാതിരുന്നാൽ അതിന്റെ ഫലം അവനിൽ വന്നു ചേരും; അവൻ എത്ര കേമനായിരുന്നാലും.

********************

പൗരുഷം കാണിക്കേണ്ട സമയത്ത് കാരുണ്യത്തെയാണ്‌ കാണിക്കുന്നതെങ്കിൽ അവനെ നപുംസകമായിട്ടേ ജനങ്ങൾ കാണുകയുള്ളു. പ്രവർത്തികേണ്ട സമയം വരുമ്പോൾ നിരുത്സാഹപ്പെടുത്തുന്ന ധർമ്മബോധം ആപൽക്കരവും പരിഹാസ്യവുമാണ്.

********************

ഓരോരുത്തരും സ്വന്തം കണ്ണിൽ നിരപരാധിയാണ്.

********************

" നന്മ ചെയ്യേണ്ടവർ നിഷ്ക്രിയരാകുമ്പോൾ തിന്മ വിജയം നേടുന്നു "

*******************

അറിയുക എന്നത് ഒന്നും തന്നെയല്ല; " ഭാവനയിൽ കാണൽ " എന്നതാണ് എല്ലാം!

********************

സമയം ആദ്യന്തവിഹീനമാണ്, സമയത്തെ മാനേജ് ചെയ്യാൻ കഴിയില്ല. നമുക്ക് മാനേജ് ചെയ്യാൻ കഴിയുന്നത് നമ്മളെമാത്രം.

********************

നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ സാഹചര്യങ്ങളെ സൃഷ്ടിക്കുവാൻ സാദ്ധ്യമല്ല. എങ്കിൽ സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെട്ടുപോകുവാൻ നമ്മൾ തയ്യാറാകണം (കഴിയുമെങ്കിൽ!)

മറ്റുള്ളവരുടെ നേരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ

സ്വന്തം ദൗർബല്യങ്ങൾ ഉള്ളിൽ ഒളിഞ്ഞുകിടക്കവേ, മിഥ്യാഭിമാനത്തിന്റെയും ബാഹ്യമര്യാദയുടേയും ഒരു കവചം ധരിച്ചാണ് നാം മറ്റുള്ളവരോട് പെരുമാറുന്നത്.

********************

അവരവരുടെ തിന്മകൾ മറയ്ക്കുവാൻ വേണ്ടി മറ്റുള്ളവരുടെ കുറ്റം പറയുക മനുഷ്യസ്വഭാവമാണ്.

********************

മറ്റുള്ളവരുടെ നേരെ നിങ്ങൾ വിരൽ ചൂണ്ടുമ്പോൾ മറ്റു മൂന്നു വിരലുകൾ നിങ്ങളുടെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്നു.

********************

അഭിപ്രായങ്ങൾ ഔദ്യോഗികങ്ങളായി തീരുന്നത് അവ ശരിയെന്നു തെളിയുമ്പോഴല്ല; അധികാരികൾ അവയെ അംഗീകരിക്കുമ്പോഴാണ്.

********************

സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുമ്പോഴെ അതിന് തൃപ്തിയാകു. വീഴ്ത്തൽ അഹ്ളാദം മാത്രമല്ല; ആഘോഷം കൂടിയാണ്.

********************

ചെയ്യരുതാത്തത്‌ ചെയ്യുന്നത് തെറ്റാണ്; സംശയമില്ല. ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നത് അതിലും വലിയ തെറ്റാണ്.

********************

ശരി എന്തെന്ന് അറിയുകയും അത് ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നത് ധൈര്യമില്ലായ്മയാണ്.

നിശബ്ദത നല്ലതാണ്, എന്നാൽ എല്ലാ നിശബ്ദതയും നല്ലതല്ല

നിശബ്ദത നല്ലതാണ്, എന്നാൽ എല്ലാ നിശബ്ദതയും നല്ലതല്ല. നിങ്ങൾ സംസാരികേണ്ട സമയത്ത് സംസാരിക്കാതെ ഇരുന്നാൽ അത് പക്വതയുടെ ലക്ഷണമായോ സമവായത്തിന്റെ ലക്ഷണമായോ കരുതുകയില്ല. ഈ നിശബ്ദത തെറ്റുമാത്രമല്ല, കുറ്റകരവുമാണ്.

ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്ന ഇത്തരം പലായനവാദികൾക്കും പറയാൻ തൊടുന്യായം കണ്ടേക്കാം. അല്ലെങ്കിൽ ഏതു യുദ്ധത്തിലാണ് ഇരു കൂട്ടർക്കും ന്യായം ഇല്ലാത്തത്.

അഗ്നിപരീക്ഷയുടെ അസ്വസ്ഥതകളിൽ അവധൂത ഭാവനയുടെ അരളിപ്പൂക്കളുമായി ഹൃദയസംവാദം നടത്തുന്നവർ നമുക്കുചുറ്റും ധാരാളമാണ്.

പരാശ്രയനായ മനുഷ്യൻ മൂലധനത്തിനും സാമ്പത്തിക മേധാവിത്വത്തിനും മിഥ്യാഭിമാനത്തിനും വേണ്ടി അവന്റെ ജീവിതവും ഭാവനയും ചിന്തയും എല്ലാം അടിയറവെയ്ക്കാൻ നിർബന്ധിതനായിരിക്കുന്നു എന്നതാണ് സത്യം.

എതിരാളിയുടെ കണ്ണിൽ കൂടിയെ സ്വന്തം തിന്മ കാണാൻ കഴിയു

ശീലങ്ങൾ മാറാനാകാതെ വരുമ്പോഴേ അവയുടെ ദോഷം ഇത്ര വലുതാണെന്നറിയു.

*********************

ശരിയായ തെളിവല്ല പലപ്പോഴും നമ്മുടെ അഭിപ്രായത്തിന്റെ അടിസ്ഥാനം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ്  അഭിപ്രായത്തിന്റെ അടിസ്ഥാനം. അഭിപ്രായം ഒരിക്കലും മാറുകയില്ല എന്ന് ശഠിക്കുന്നവൻ തെറ്റ് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് പറയുകയാണ്‌.

*********************

നിങ്ങളെത്തന്നെ മനസ്സിലാക്കുകയെന്നതാണ് ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.

*********************

മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രഥമ വീക്ഷണത്തിൽ തന്നെ  വിധിക്കപ്പെടാവുന്നവയല്ല.

*********************

സ്വന്തം മനസ്സിൽ സത്യമെന്ന് തോന്നുന്നതേ ഉത്തമമെന്ന് അംഗീകരിക്കുവാൻ പറ്റു.

*********************

എതിരാളിയുടെ കണ്ണിൽ കൂടിയെ സ്വന്തം തിന്മ കാണാൻ കഴിയു.

*********************

മറ്റാരോ നമ്മേ നോക്കുന്നുവെന്നുള്ള ആന്തരികമായ മുന്നറിയിപ്പാണ് മനസ്സാക്ഷി.

*********************

നാം മറ്റുള്ളവരുടെ മുമ്പിൽ നല്ലവരാകാൻ ശ്രമിക്കുകയല്ലാതെ നമ്മുടെ മുമ്പിൽ നാം നല്ലവരാണോ?

ജീവിതത്തിൽ ഏറ്റവും വലിയ ആനന്ദം നൽകുന്നത്

നാം സ്നേഹിക്കപ്പെടുന്നു എന്നുള്ള വിശ്വാസമാണ് നമുക്ക് ജീവിതത്തിൽ ഏറ്റവും വലിയ ആനന്ദം നൽകുന്നത്.

****************************

പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്.

****************************

നീലാകാശത്തിലെ നക്ഷത്രപ്പൂക്കളെ ചാടിപ്പിടിക്കുവാൻ കഴിഞ്ഞില്ല എന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി; ചാടിപ്പിടിക്കുവാൻ ആകാശച്ചെരുവിൽ ഒരു കുഞ്ഞു നക്ഷത്രത്തെപ്പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി!

****************************

ഒരു രാജ്യത്തിലെ പൗരന്മാർ പരസ്പരം നീതിപുലർത്തുമെന്ന പ്രതിജ്ഞയാണ് നിയമം. നിയമത്തിന്റെ കീഴിലല്ലാതെ സ്വാതന്ത്ര്യമില്ല. നിയമം സ്വാതന്ത്ര്യത്തെ പരിമിതമാക്കുകയല്ല; സാദ്ധ്യമായ സ്വാതന്ത്ര്യത്തെ സൃഷ്ടിക്കുകയാണ്, കുടുംബബന്ധങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ്!

****************************

ജീവിതമെന്ന മത്സരപന്തയത്തിൽ വെള്ളിമെഡൽ കിട്ടിയെന്നോ, സ്വർണ്ണമെഡൽ നഷ്ടപ്പെട്ടെന്നോ എങ്ങനെ വേണമെങ്കിലും പറയാം.