തമാശ പറഞ്ഞിട്ട് അവനവൻതന്നെ ചിരിക്കരുത്. പൊടിക്കുപ്പിക്ക് തുമ്മാൻ അവകാശമില്ല.
********************
ലോകത്ത് രണ്ടുതരം ദുഃഖമാണുള്ളത്. (1). നിങ്ങളുടെ ഹൃദയാഭിലാഷം സഫലമാകാതിരിക്കുക. (2). അത് സഫലമാകുക.
********************
" ധൈര്യമില്ല " എന്ന് സമ്മതിക്കുവാൻ ധൈര്യമുള്ള പുരുഷന്മാർ കുറച്ചേയ്യുള്ളു.
********************
മറ്റുള്ളവരുടെ മെഴുകുതിരികൾ കത്തിച്ചുകൊടുക്കുക; പക്ഷേ നിങ്ങളുടെ മെഴുകുതിരി കെടുത്തി കളയരുത്!
********************
പൈസ ചെലവാക്കി സ്നേഹിതന്മാരെ സമ്പാദിക്കുന്നത് നന്നല്ല. സ്നേഹം നിങ്ങൾക്ക് വില കൊടുത്തു വാങ്ങാൻ കഴുയുമെങ്കിൽ അവർ (സ്നേഹിതന്മാർ) അത് നിങ്ങളേക്കാൾ വിലകൊടുക്കുന്നവർക്ക് വിറ്റുകളയും.
********************
ഒരു കാര്യവും നോക്കാതെ ചിലർ നടക്കുന്നതിന് ഒരു കാരണമേയുള്ളു. അതിൽ വലിയ കാര്യമില്ല!
********************
സ്വന്തം പറ ഉപയോഗിച്ച് എല്ലാവരുടേയും ധാന്യം അളക്കരുത്! കാലദേശങ്ങൾക്ക് അനുസരിച്ച് അളവിന്റെ ഏകകത്തിൽ (unit) വ്യത്യാസം വരും.