അവസാനിക്കാത്ത ലൗകിക മോഹങ്ങളുടെ വൃക്ഷത്തെ ഊട്ടി വളർത്തുകയായിരിക്കും ദുശ്ശീലങ്ങൽ ചെയ്യുകയെന്നത്. നിത്യേനയുള്ള കഠിനമായ പാഠങ്ങളിലൂടെ നിങ്ങൾ എപ്പോഴെങ്കിലും വ്യക്തമായി കണ്ടെത്തും. അതേ സമയം നല്ല ശീലങ്ങൾ ഊട്ടി വളർത്തുന്നത് ആത്മീയമായ ഉൽകർഷേചഛയുടെ വൃക്ഷമായിരിക്കും. അതിനു വേണ്ടി നിങ്ങളുടെ ശ്രമങ്ങൾ കൂടുതൽ കേന്ദ്രീകരിക്കണം. അങ്ങനെ ഒരുനാൾ നിങ്ങൾക്ക് ആത്മാസാക്ഷാത്കാരത്തിന്റെ പാകമായ ഫലം പറിച്ചെടുക്കാൻ കഴിയും. നിങ്ങളുടെ ദുശ്ശീലങ്ങൽ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് നിങ്ങൾ യദാർത്ഥത്തിൽ ഒരു സ്വതന്ത്രമനുഷ്യനാകുന്നത്. ആത്മ നിയന്ത്രണ ശക്തിയിലാണ് നിതാന്ത സ്വാതന്ത്ര്യത്തിന്റെ വിത്തിരിക്കുന്നത്.