ആരാണ് ദരിദ്രൻ?


*നിരന്തരം ആവശ്യങ്ങളാൽ അലട്ടപ്പെടുന്നവനാണ് ദരിദ്രൻ. ഒന്നും വേണ്ടതുപോലെ തൃപ്തിയായിട്ട് ഇല്ലാത്തവൻ. ആവശ്യങ്ങൾ ഉണ്ടാക്കുന്ന ബന്ധനങ്ങളുടെ അടിമയാണവൻ . ആവശ്യങ്ങൾ അലട്ടാത്ത നിത്യ തൃപ്തന്മാരെയാണ് ധനികൻ എന്ന് വിളിക്കേണ്ടത്.


**ജീവിതകാലത്ത് ഒരു മുൾച്ചെടി പറിച്ചുകളഞ്ഞവനേയും ഒരു പൂച്ചെടി നട്ടു പിടിപ്പിച്ചവനേയുമാണ് ലോകം ഓർക്കുക. കുലീനമായി ജനിക്കപ്പെടുന്നതിലും മഹത്ത്വം കുലീനമായി സ്മരിക്കപ്പെടുന്നതാണ്. 

***മനുഷ്യന്റെ വില അവന്റെ ജ്ഞാനത്തെയല്ല, മനസ്തിതിയെയാണ് ആശ്രയിച്ചിരിക്കുന്നത്.

****എന്തും സംശയിക്കുന്നതും, എന്തും വിശ്വസിക്കുന്നതും ഒരുപോലെ സൗകര്യമുള്ള പരിഹാരങ്ങളാണ്. കാരണം, രണ്ടിനും ആലോചനയുടെ ആവശ്യം അധികം വേണ്ട. - "സത്സംഗം".