ഉള്ളിൽ വിളങ്ങുന്ന ഗുണത്തിനനുസരിച്ച് ഭക്തിയുടെയും ഭക്തന്റെയും വിധം തിരിയും.
തമോഗുണവും രാജോഗുണവും മുറ്റി നിൽക്കുന്നവർക്ക് യാഗത്തിൽ താല്പര്യമുണ്ടാകും . രാജാക്കന്മാരാണ് യാഗങ്ങൾ നടത്തുക. യാഗത്തന് 639 മൃഗങ്ങൾ വേണം. ഇതിൽ 322 മൃഗങ്ങളെ കൊല്ലും. കൊന്ന കൃഷ്ണമൃഗത്തിന്റെ തോല് ആസനമാക്കി ഇരുന്നാണ് യാഗം നടത്തുന്നത്. യാഗത്തിന് ഹോമകുണ്ഡം നിർമ്മിക്കുമ്പോൾ പണ്ട് ജീവനോടെ ആമ, മത്സ്യം എന്നിവയെ കുണ്ഡത്തിനടിയിൽ കുഴിച്ചു മൂടുമായുരുന്നു.യാഗാവസാനത്തിൽ യാഗപശുവിന്റെ (പശു = മൃഗം) നവദ്വാരങ്ങളും അടച്ചുപിടിച്ച് ശ്വാസം മുട്ടിച്ച് അതിന്റെ വപ (വലതു തുടയിലെ മാംസം) പുറത്തെടുത്ത് ഹോമാഗ്നിയിൽ ചുട്ട് യജമാനനും യജമാനപത്നിയും യജ്ഞപ്രസാദമായി കഴിക്കുന്ന ചടങ്ങും പെടും. ഇപ്പോൾ അരിമാവ് കുഴച്ച് ഉണ്ടാക്കിയ യജ്ഞപ്പശുവിനെ ഉണ്ടാക്കുന്നു. സങ്കൽപ്പത്തിന് കുറവൊന്നുമില്ല.
കാലാനുസൃതം ആചാരങ്ങൾ അനാചാരങ്ങളോ ദുരാചാരങ്ങലോ ആകും.
(ത്രേതായുഗത്തിൽ ഏറെ കൊട്ടിയാഘോഷിക്കുന്ന യാഗയജ്ഞ സംസ്കാരത്തിന് ദ്വാപരയുഗത്തിൽ അപജയം സംഭവിക്കുന്നു എന്നാണ് ഭാഗവതത്തിലെ പ്രാചീന ബർഹിസ്സിന്റെയും ഗോവർദ്ധനത്തിന്റെയും കഥകളിലൂടെ നൽകുന്ന സൂചന. ഇവ പഠനാർഹങ്ങളാണ്).