ശീലങ്ങൾ മാറാനാകാതെ വരുമ്പോഴേ അവയുടെ ദോഷം ഇത്ര വലുതാണെന്നറിയു.
*********************
ശരിയായ തെളിവല്ല പലപ്പോഴും നമ്മുടെ അഭിപ്രായത്തിന്റെ അടിസ്ഥാനം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് അഭിപ്രായത്തിന്റെ അടിസ്ഥാനം. അഭിപ്രായം ഒരിക്കലും മാറുകയില്ല എന്ന് ശഠിക്കുന്നവൻ തെറ്റ് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് പറയുകയാണ്.
*********************
നിങ്ങളെത്തന്നെ മനസ്സിലാക്കുകയെന്നതാണ് ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.
*********************
മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രഥമ വീക്ഷണത്തിൽ തന്നെ വിധിക്കപ്പെടാവുന്നവയല്ല.
*********************
സ്വന്തം മനസ്സിൽ സത്യമെന്ന് തോന്നുന്നതേ ഉത്തമമെന്ന് അംഗീകരിക്കുവാൻ പറ്റു.
*********************
എതിരാളിയുടെ കണ്ണിൽ കൂടിയെ സ്വന്തം തിന്മ കാണാൻ കഴിയു.
*********************
മറ്റാരോ നമ്മേ നോക്കുന്നുവെന്നുള്ള ആന്തരികമായ മുന്നറിയിപ്പാണ് മനസ്സാക്ഷി.
*********************
നാം മറ്റുള്ളവരുടെ മുമ്പിൽ നല്ലവരാകാൻ ശ്രമിക്കുകയല്ലാതെ നമ്മുടെ മുമ്പിൽ നാം നല്ലവരാണോ?