ആരും ആരെയും സ്നേഹിക്കുന്നില്ല


*പ്രേമം എന്നത് വികാരമല്ല; അനുഭൂതിയാണ് .

ആരും ആരെയും സ്നേഹിക്കുന്നില്ല ; അവനവനെയല്ലാതെ.

പ്രേമസാഗരത്തിൽ സ്വാർത്ഥതയുടെ 'നങ്കുരവും' വഹിച്ചുകൊണ്ടാണ് ആലോചനയുടെ പായ്ക്കപ്പൽ ചുറ്റുന്നത്‌ .

**മനുഷ്യനിൽ കോഴിയുടെയും പാമ്പിന്റെയും പന്നിയുടെയും അംശങ്ങൾ അവശേഷിക്കുന്നു. കോഴി കാമത്തിന്റെയും പാമ്പ്‌ ക്രോധത്തിന്റെയും പന്നി ബുദ്ധി ശൂന്യതയുടെയും പ്രതീകങ്ങളാണ്. മനുഷ്യന് പ്രേമപ്പനി പിടിപെടുംബോഴാണ് മേൽ പറഞ്ഞ ജീവികളുടെ അവശേഷിച്ച അംശങ്ങൾ ഒന്നിച്ച് ഉണർന്നു പ്രവർത്തിക്കുന്നത്.

***പൂമുഖത്തിന്റെ ജാട കണ്ട് അന്ത:പുരത്തിന്റെ സമ്പത്ത് നിശ്ചയിക്കരുത്. തെറ്റ് പറ്റും. - "സത്സംഗം"