ഒരാളെ നല്ലവനും വൃത്തികെട്ടവനും ആക്കുന്നത് നിങ്ങളുടെ മനസ്സാണ്.
******************
അശുഭ വിശ്വാസി ഏതിലും ഒരു പ്രയാസം കാണും; ശുഭ വിശ്വാസി ഏത് പ്രയാസത്തിലും ഒരു അവസരവും.
******************
ആലോചിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ള മനസ്സിനെ ശുദ്ധീകരിക്കുവാൻ മനസ്സിനുമാത്രമേ കഴിയു. അല്പം മനസ്സുവെച്ചാൽ ഏത് മനസ്സിനും ഇതു ചെയ്യാം !
******************
വിജയിയായ ഒരു പുരുഷന്റെ പിറകിൽ തീർച്ചയായും ഒരു സ്ത്രീ ഉണ്ടായിരിക്കും! പരാജിതന്റെ പിറകിൽ രണ്ടും !!
******************
നാം വളരെ ആഗ്രഹിച്ച ഒന്ന് നമുക്ക് കിട്ടാതെ പോകുമ്പോൾ പകരം നമുക്ക് വിലയേറിയ മറ്റൊന്ന് കിട്ടുന്നുണ്ട്. അനുഭവസമ്പത്ത്!
******************
മൗനം ശക്തന് ഭൂഷണമാണ്. അശക്തന് രക്ഷപ്പെടാൻ ഒരു മാർഗ്ഗവും. പക്ഷേ, ഒന്നോർക്കണം, മൗനം ശക്തമായ ഒരു പ്രതികാരവും കൂടിയാണ്.
******************
ഞാൻ ഒരു ആശയക്കുഴപ്പക്കാരനായിരുന്നു. എന്നാൽ ഇപ്പോൾ ഒക്കെ മാറിയോ എന്ന് ചോദിച്ചാൽ അതു പറയാനും മാത്രം ഉറപ്പ് എനിക്കുപോര!