ദുഃഖമുണ്ടാകുന്നത് എങ്ങനെ?


*ശരിയായ തെളിവല്ല പലപ്പോഴും നമ്മുടെ അഭിപ്രായത്തിന്റെ അടിസ്ഥാനം... നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ്‌. അഭിപ്രായം ഒരിക്കലും മാറുകയില്ല എന്നു ശഠിക്കുന്നവർ തെറ്റ് ഒരിക്കലും സമ്മതിക്കുകയില്ല എന്നു പറയുകയാണ്.

**പാപത്തിനു വേണ്ടി ആരും പാപം ചെയ്യുന്നില്ല. സുഖപ്രാപ്തിക്കുള്ള ആഗ്രഹത്താലാണ് പാപം ചെയ്യുന്നത്. ഒരിക്കൽ പാപം ചെയ്താൽ അത് വീണ്ടും വീണ്ടും ആവർത്തിക്കും. അത് സ്വഭാവമായി മാറും.

***വരുന്നതിനെയും പോകുന്നതിനെയും തടയാൻ ശ്രമിച്ച് പരാജയപ്പെടുംബോഴാണ് ദുഃഖം ഉണ്ടാകുന്നത്. ബുദ്ധിമാൻ വരുന്നതിനെ സ്വീകരിക്കുന്നു. പോകുന്നതിനെ അംഗീകരിക്കുന്നു. മൊദഖേദങ്ങളെ ലാഘവത്തോടെ നോക്കികാണുക. ദുഃഖങ്ങൾ താനേ വഴിമാറും. - "സത്സംഗം"