*എന്തു കൊടുക്കുന്നു എന്നതല്ല എങ്ങനെ കൊടുക്കുന്നു എന്നതാണ് കാര്യം. കൊടുക്കുന്ന ആളുടെ ഭാവനയ്ക്ക് അനുസരിച്ചായിരിക്കും വാങ്ങുന്ന ആളുടെ സംതൃപ്തി.
**നമുക്ക് ചെയ്യുവാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തിടത്തെക്ക് നാം പോകാതിരിക്കുന്നതാണ് ഉത്തമം.
***അറിയാത്തത്, അറിയില്ലെന്നറിയുന്നതാണ് ശരിയായ അറിവ് .
****ഒരാളെ നല്ലവനും വൃത്തികെട്ടവനും ആക്കുന്നത് നിങ്ങളുടെ മനസ്സാണ്.
*****അശുഭ വിശ്വാസി ഏതിലുംഒരു പ്രയാസം കാണും; ശുഭ വിശ്വാസി ഏതു പ്രയാസത്തിലും ഒരു അവസരം കാണും .
*****ആലോചിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ . മനസ്സിനെ ശുദ്ധീകരിക്കുവാൻ മനസ്സിന് മാത്രമേ കഴിയു. അൽപ്പം മനസ്സ് വെച്ചാൽ ഏത് മനസ്സിനും ഇത് സാധിക്കും. - "സത്സംഗം"