വിളിയ്ക്കാതെ ആരേയും ഉപദേശിക്കാൻ പോകരുത്

നിങ്ങൾ വിളിക്കപ്പെടുമ്പോൾ മാത്രം വരികയും ആവശ്യപ്പെടുമ്പോൾ മാത്രം സംസാരിക്കുകയും ചെയ്യുക 

****************************

സംസാരിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും ചിന്തിക്കുക. എന്നാൽ  ചിന്തിക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കരുത്. ചിന്ത നിങ്ങളുടെ സ്വന്തമാണ്, സംസാരം അങ്ങനെയല്ല.

****************************

അറിയുന്നവൻ സംസാരിക്കുകയില്ല. സംസാരിക്കുന്നവന് അറിയില്ല. കടലിന് ആഴം കുറഞ്ഞ്, കരയോട് അടുക്കുമ്പോൾ തിരയ്ക്ക് ശക്തികൂടും.

****************************

നന്മയിൽ വിശ്വാസമില്ലാത്തവൻ നന്മാകണ്ടാലും അത് പ്രകടനമാണെന്ന് ധരിക്കും. നന്മയിൽ വിശ്വാസമുള്ളവനോ? പ്രകടനം കണ്ടാലും നന്മയാണെന്നു വിചാരിച്ചുകളയും!

****************************

കണ്ടാലുമറിയില്ല കേട്ടാലുമറിയില്ല ചിലർക്കു കൊണ്ടാലെ അറിയു!

****************************

നമ്മുടെ സ്നേഹിതന്മാരുടെ സഹായമല്ല മറിച്ച് സഹായം കിട്ടുമെന്നുള്ള ഉറപ്പാണ് നമുക്ക് കൂടുതൽ ബലം നൽകുന്നത്.