മന്ത്രശുദ്ധിക്കും ജപശുദ്ധിക്കും അക്ഷരലക്ഷം തവണ മന്ത്രം ജപിക്കണം. മന്ത്രത്തിൽ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം, അതാണ് അക്ഷരലക്ഷം. അത് ശ്രദ്ധ, ഭക്തി, വിശ്വാസപൂർവ്വം ഒരേ സ്ഥലത്തിരുന്ന് ഒരേ സമയത്ത് ഒരേ സംഖ്യ ഒരേ ധ്യാനപൂർവ്വം ചെയ്യണം. ജപത്തിന് സ്ഥലം, ആസനം, ബന്ധം, മുദ്ര, ദൃഷ്ടി, മന്ത്രം എന്നീ ആറ് അംഗങ്ങൾ ഉണ്ട്. ഇതൊന്നും മാറുകയോ മാറ്റുകയോ അരുത്.
ആസനം - ജപിക്കുവാൻ ഉപയോഗിക്കുന്ന ഇരിപ്പിടമാണ്.
ബന്ധം - ഉഢ്യാണബന്ധവും മുദ്ര ചിൻമുദ്രയുമാണ്.
ദൃഷ്ടി - ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ആകാം.
ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധിയോടെ, ഗുരുവന്ദനം ചെയ്ത്, പ്രദോഷത്തിലും പ്രഭാതത്തിലും നിശ്ചിതസംഖ്യ മന്ത്രം ജപിക്കണം. സൂര്യന് അഭിമുഖമായിട്ടിരുന്നാണ് മന്ത്രം ജപിക്കേണ്ടത്. ഉത്തരാഭിമുഖമായി (വടക്കോട്ട് നോക്കിയിരുന്ന്) എപ്പോൾ വേണമെങ്കിലും മന്ത്രം ജപിയ്ക്കാം.