ആധ്യാത്മികതയുടെ അടിസ്ഥാനം ദാനമാണ്. അനുകമ്പ കാണിക്കലാണ്. സ്വയം അടങ്ങലാണ്.
എവിടെ ത്യാഗസന്നദ്ധതയുണ്ടോ അവിടെയാണ് ആനന്ദം. ജീവിതം ഒളിച്ചോടാനുള്ളതല്ല...പ്രവർത്തിക്കാനുള്ളതാണ്.
ഏതു കർമ്മവും ഉൾകൃഷ്ടമാണ്....സ്വാർത്ഥ ചിന്ത ഇല്ലാത്ത കാലത്തോളം.
സ്വാർത്ഥ ചിന്തയോടെ ചെയ്യുന്ന ഏതു കർമ്മവും അധമമാണ് . ത്യജിക്കേണ്ടത് കർമ്മമല്ല, കർമ്മ പ്രതിഫലമാണ്.
കർമ്മത്യാഗമല്ല കർമ്മഫലത്യാഗമാണ് ഭഗവാൻ ഗീതയിൽ ഉദ്ദേശിച്ചത്.
ജൈനന്റെ അപരിഗ്രഹവും ബുദ്ധന്റെ തൃഷ്ണാനാശവും കർമ്മഫല ത്യാഗത്തിൽ അന്തർഭവിക്കുന്നു - "സത്സംഗം"